Welcome

4/28/11

തിരഞ്ഞെടുപ്പിന്റെ തിരശീല വിഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍

   തിരഞ്ഞെടുപ്പിന്റെ തിരശീല വിഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി, ഇതു വരെ നമ്മള്‍ കണ്ടത് ഒരു നല്ല നാടകം. അതില്‍ ഒരുപാടു സ്വാര്‍ത്ഥതയും സ്വജന പക്ഷപദവും പിന്നെ കുറെ കെട്ടിടം പൊളിക്കലും ആദിവാസി കുടിയോഴിപ്പികളും , അങ്ങനെ ഒരുപാടു ഒരുപാട് കണ്ടു, ഈ ഭരണ മാറ്റത്തിന്റെ ഇടവേളയിലും നാടകത്തിന്റെ ഒരു തണുത്ത കാടു വീശുന്നുണ്ട് . ഇപ്പോള്‍ ദേശീയ തലത്തിലേക്കും കേരള ഇടതുപക്ഷ രാഷ്ട്രീയം നീളുന്നു എന്ന് കാണുമ്പോള്‍ കോള്‍മയിര്‍ കൊല്ലുവാന് . അന്ന ഹസാരെ നിരാഹാരം കിടന്നത് കണ്ടു ശകത്തി അര്‍ജിച്ചു കേരളത്തിന്റെ മുഖ്യനും ഒന്ന് കിടന്നു, എത്ര നേരം കിടന്നു എന്ന് കേട്ട് ഞാന്‍ അന്തിച്ചു പൊയ്. അപാര കഴിവ് വേണം. സഖാക്കള്‍ പ്രസംഗിക്കാന്‍ എത്തുമ്പോള്‍ വരുന്നതിലും അധികം ജനകൂട്ടം ഈ മുഖ്യന്‍ വരുന്നിടത്ത് വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുവാന് സ്വാമി വിവേകാന്ദന്‍ പറഞ്ഞ ഒരു വരിയാണ് 'കേരളം ഒരു ബ്രന്താലയം ആണ് 'എന്ന്, എന്ത് ഉദ്ദേശിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞു എന്നത് സാഹചര്യങ്ങളില്‍ നിന്നും മനസിലാക്കാമല്ലോ മലയാളികള്‍ക്ക്? ഐസ്ക്രീം വിവാദങ്ങളും പിന്നെ പീഡന പരമ്പരകളും മുഖ്യ വിഷയങ്ങള്‍ ആകുന്ന ഒരു പ്രസംഗം കേള്‍ക്കാന്‍ വെമ്പുന്ന ഒരു കൂട്ടം. മറ്റു ഇടതു നേതാക്കള്‍ പ്രസങ്ങിക്കുന്നിടത് എന്തെ ഈ ഇടതു അനുഭാവികള്‍ ഇങ്ങനെ തടിച്ചു കൂടാതെ ? അതാണ് വിവേകാന്ദന്‍ പറഞ്ഞതും. കഴിഞ്ഞ 5 വര്‍ഷക്കാലം ഈ പ്രധാനമദേഹം എന്ത് ചെയ്തു സാധാരണക്കാരന്‌ വേണ്ടി? ഞാന്‍ ഒരു വിഎസ അനുകോലിയോഒ പ്രതികോലിയോഒ അല്ല ! പക്ഷെ ഈ നാടകങ്ങള്‍ ഒക്കെ കാണുമ്പോള്‍ പറയാതെ വയ്യ. 
   എന്ടോസള്‍ഫാന്‍ ആണു ഇപ്പോളത്തെ പ്രധാന വില്ലന്‍.  മുഖ്യന്റെ ഇഷ്ടക്കരുണ്ടല്ലോ അങ്ങ് കേന്ദ്രത്തില്‍ കാരാട്ട്‌ കുടുംബം, അവരോടു പൊയ് ഒന്ന് പാര്‍ലിമെന്റിനു മുന്നില്‍ ഒരു സത്യാഗ്രഹ സമരം നടത്താന്‍ പറഞ്ഞു കൂടെ :) ഇവിടെ മുഖ്യന്‍ ചെയ്തത് പോലെ എങ്കിലും ഒന്ന് അവിടെ കാണിക്കാന്‍. ബ്രിന്ത കാരാട്ടും പ്രകാശ്‌ കാരാട്ടും എന്തെ അതിന്നു ഒന്നും മുതിരാതെ? ഇനി ഇതു കേരളത്തിന്റെ മാത്രം പ്രശ്നമാനെങ്ങില്‍, എന്ത് കൊണ്ട് കേരള നിയമ സഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ ശ്രമിച്ചു കൂടെ ? ഇപ്പോഴനെങ്ങില്‍ പ്രതിപക്ഷവും ഒരേ സ്വരത്തില്‍ നിരധിക്കാന്‍ മുറവിളി കൂട്ടുന്നുമുണ്ട്. പീഡനക്കാരെ അഴിയെന്നിക്കും എന്ന് മുറവിളികൂട്ടുന്ന വിഎസ, എന്തെ നിയമപരമായി ഒരു ഹര്ജിയെങ്ങിലും എന്ടോ-സഅല്ഫനും അതിന്റെ ഉതപ്ധകര്ക്കുമെതിരെ കൊടുക്കാതെ?
   അരി മുടക്കികള്‍ എന്ന് വലതു പക്ഷ രാഷ്രിയക്കര്‍ക്കെതിരെ പ്രസംഗിച്ചു നടന്നു, അടുതതാര് വരുന്നോ അവരുടെ ചെലവില്‍ വളരെ ഭംഗിയായി 2 രൂപയ്ക്കു അരി വിതരണം നടത്താന്‍ ഇറങ്ങി തിരിച്ചു വെട്ടിലായി. Ration  കടക്കാര്‍ 8 രൂപയ്ക്കു വാങ്ങി വെച്ച അരി വെറും 2 രൂപയ്ക്കു കൊടുക്കാന്‍ ഉത്തിരവും ഇറക്കി, അതില്‍ വലിയ നഷ്ടം വരും എന്ന് പറയുന്ന വ്യപരികല്‍ക്കെതിരെ നടപടിയെടുക്കും എന്ന് ഭീഷണിയും, ഇപ്പൊ ഹര്‍ജിയുമായി ration വ്യാപാരികള്‍ ഹൈ കോടതിയില്‍. 8 രൂപയ്ക്കു വില വരുന്ന അരി 2 രൂപയ്ക്കു സര്‍ക്കാര്‍ പറയുന്നത് കേട്ടു കൊടുത്തിട്ട് മിണ്ടാതിരിക്കാന്‍, അടുത്ത മാസം പറ്റുമ്പോള്‍ ഈ നഷ്ടം നികത്തി തരാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്, ഇനി തോറ്റാല്‍, ഏതു സര്‍ക്കാര്‍ എപ്പോ പറഞ്ഞു എന്ന് വരുന്ന സര്‍ക്കാര്‍ ചോദിക്കില്ല എന്ന് എന്താനുരപ്പു? 
   എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ മുഖ്യന്‍ ഉന്നത പോലീസെ അധികാരികളെ എല്ലാം വെള്ളം കുടിപ്പിക്കുകയാണ്‌, ഈ പീഡന കേസുകളില്‍ എന്തിരോ എന്തോ ഇത്ര താത്പര്യമുള്ള മുഖ്യമന്ത്രി കേരള രാഷ്ട്രിയ ചരിത്രത്തില്‍ കാണില്ല. എന്നാലും ഈ റോഡുകളും, മാലിന്യ നിര്‍മാര്‍ജനവും, പവപെട്ടവന്റെ ജീവിത നിലവാരവും, കുടിവെള്ള പ്രശ്നവും, ഒന്നും മുഖ്യന് ഇത്ര കലവും കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല ഇനിയും കാണില്ല എന്നാ വാശി കൂടിയാണോ എന്തോ?  ഇനി വരുന്ന സര്ക്കാര് വികസനം വികസനം എന്ന് പറഞ്ഞു കരയുന്നുണ്ട് , നടന്നാല്‍ പറയം നടന്നെന്നു. എന്നാലോ ഈ SFI പിള്ളേരെ കൊണ്ട് റോഡില്‍ ഇറക്കി എല്ലാം തള്ളി പോളിപ്പിക്കും. തിന്നുമില്ല തീറ്റിക്കുകയും ഇല്ല. പഴയ SFI മുദ്രാവാക്യം - ' തോക്കിനും ലാത്തിക്കും മുന്നില്‍ തോറ്ടിട്ടില്ല ' ,  ഭരണത്തെ വടിവളുകൊണ്ടും നടന്‍ ബോംബുകള്‍ കൊണ്ടും വിറപ്പിച്ചു നിറുത്തും.
   ഞാന്‍ ഒരു വലതു പക്ഷ ചിന്താഗതിക്കാരന്‍ ആണെന്ന് തെറ്റിധരിക്കപെടാം! അത് സത്യമല്ല, ഹഹ ഇനി വരുന്നവരുടെ ഭരണം കൂടെ കാണാം, എന്തായാലും കേന്ദ്രത്തിലെ ഭരണം ഇതു വരെ ഇന്ത്യ ഭരിച്ചവരെക്കളും ഭേതപ്പെട്ടതാണ് എന്ന് എനിക്ക് തോന്നുന്നു ഒരുപാടു അഴിമാതി കറകള്‍ ഒഴിച്ച് നിറുത്തിയാല്‍, എന്നാലും ഏറെ മുന്നേറാന്‍ ഉണ്ട്. അഴിമതി നടത്തിയവരെ പിടിച്ചു തുറന്കില്‍  അടച്ചത് കൊണ്ട് കാര്യമായില്ല, ശിക്ഷിക്കപെടനം. അഴിമതി നടക്കാതെ തടയണം അതിനു ഒരു നട്ടെല്ലുള്ള വര്‍ഗീയത ഇല്ലാത്ത  ഒരു ഭരണം കേന്ദ്രത്തില്‍ വരണം. എന്നാലും കേരളത്തിലെ പോലെ ഒരു രാഷ്ട്രിയ അരാജകത്വം കാണാന്‍ വലിയ പാടാണ്. ഇനിയും എന്തൊക്കെ കാണാന്‍ ഇരിക്കുന്നു എന്തായാലും ഒരു ബംഗാളിന്റെ പോലെ ആക്കാതെ ഇത്ര കാലം പിടിച്ചു നിര്‍ത്തിയത് തന്നെ വലിയ കാര്യം. എന്നാണാവോ ഈ ഭ്രാന്താലയം രക്ഷ പ്രാപിക്കുന്നത്?

4/11/11

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്
1. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതാര്
2. കേരളത്തിനു രണ്ടു രൂപ്യക്ക് അരിവേണോ ഒരു രൂപയ്ക്ക് അരി വേണോ
3. കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം കേസും
4.വി‌എസിന്റെ മകന്റെ ജോലി
5. പാമോയിലും ഗ്രാഫൈറ്റ് കേസും
6. ചെന്നിത്തലയുടെ ഹെലി‌കോപ്‌ടര്‍ യാത്ര.
7. ഒരുത്തിയും,പ്രശസ്തിയുടെ അന്വേഷ്ണവും
8. പി.ശശിയുടെ അസുഖം എന്തായിരുന്നു... പോലീസ് കേസെടുക്കുമോ
9.ജയരാജന്‍ ഷാജഹാനെ തല്ലിയോ അതൊ ഷാജഹാന്‍ ജയരാജനെ തല്ലിയോ
10. മന്ത്രി ദിവാകരന്‍ വോട്ടറെ തല്ലിയോ
11. രാഹുലിന്റേയും സോണിയായുടേയും സമ്മേളനങ്ങളില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍
12. ജമാ അത്തൈ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് ആര് വാങ്ങും

(തുടരുന്നു...)

കേരളത്തെ ബാധിക്കുന്നതായി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തോന്നാത്ത കാര്യങ്ങള്‍
1.കുടി വെള്ളം
2. റോഡുകള്‍
3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം
4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം
5. മാലിന്യ സംസ്ക്കരണം
6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..


ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് കേരള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്ന് പോലും പറയാതെ വോട്ടു തേടുകയാണ്. കേരളത്തിലെ ജനങ്ങളെ വിവാദങ്ങളില്‍ തളച്ചിടാന്‍ മാധ്യമങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്

ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അതൊരു ദുരന്തം ആയിരിക്കും. കാരണം ഇന്നേ ദിവസം വരെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ കേരളത്തിന്റെ വികസനത്തെക്കൂറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടില്ല. പേരിനൊരു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയെന്ന് മാത്രം. എന്നിട്ട് അതിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍ വിഷയവും അഴിമതിയും മാത്രം ചര്‍ച്ച ചെയ്ത് നിര്‍വൃതി അടയുന്നു. ആരോപണ പ്രത്യാരോപണം ഉന്നയിക്കുമ്പോള്‍ പ്രിയപ്പെട്ട നേതാക്കാന്മാരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ ഭരണമോ അതോ കേരളത്തിന്റെ പുരോഗതിയോ????

ഒരു പക്ഷേ കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണ-പ്രതിപക്ഷത്തിന്റെ വാക് പയറ്റ് കണ്ടാല്‍ തോന്നും കേരളം കുത്തഴിഞ്ഞ ലൈഗിംക തൃഷ്ണയുള്ള മനുഷ്യരുടെ നാടാണന്ന്.

ഒരു ദിവസമെങ്കിലും കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ജനങ്ങളോട് പങ്ക് വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ
courtsey:http://shibu1.blogspot.com/2011/04/blog-post.html

4/6/11

ഒരു വെറും പൗരന്‍റെ ഗതികെട്ട നിവേദനം


“കേരളത്തില്‍ പനി പടരുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്‌ടിയാണ്.ഇല്ലാത്ത പനി ഉണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ ഇത് “- മന്ത്രി പി കെ ശ്രീമതി.
“കത്തോലിക്കാ ബിഷപ്പുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ നടത്തിയിട്ടുള്ള കള്ളപ്രചരണങ്ങളുടെ പേരില്‍ മാര്‍പ്പാപ്പ മാപ്പു ചോദിക്കുമെന്നാണ് കരുതുന്നത് “- മന്ത്രി എ.കെ.ബാലന്‍.
“നിങ്ങള്‍ക്കെതിരേ ചെങ്കല്‍ചൂളയില്‍ നിന്നു ഞാന്‍ ആളെ ഇറക്കും. മര്യാദകേട് കാണിച്ചാല്‍ ഞാനും മര്യാദകേടു കാണിക്കും. ഞാന്‍ സിപിഎമ്മുകാരനാണെന്നകാര്യം ഓര്‍മ്മവേണം, സിപിഎമ്മുകാരനോടു കളി വേണ്ട”- വി.ശിവന്‍കുട്ടി എംഎല്‍എ.
“റോഡരുകില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ അവര്‍ രാജിവച്ചൊഴിയണം”- എം.പി.ജയരാജന്‍ (സിപിഎം സംസ്ഥാന കമ്മിറ്റിയംഗം).
കഴിഞ്ഞിട്ടില്ല, ഭരണപക്ഷത്തു നിന്നും ഇനിയും പല പ്രസ്താവനകളും വരാനുണ്ട്. നമ്മള്‍ വോട്ട് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ എന്ന നിലയില്‍ സമചിത്തതയോടെ ആലോചിക്കുമ്പോള്‍ എന്താണ് ഇവരുടെ പ്രശ്നം എന്ന ചോദ്യത്തിന് നമ്മള്‍ തന്നെ ഒരുത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക നിലവാരവും വിദ്യാഭ്യാസവിലവാരവും ചിന്താശേഷിയുമൊക്കെ ഇക്കാലമത്രയും നിശ്ചലമായിരുന്നു എന്നും തങ്ങള്‍ പറയുന്നത് ന്യായവാദങ്ങളാണെന്ന മട്ടില്‍ സ്വീകരിച്ച് ജനം കയ്യടിക്കുമെന്നോ ഇവര്‍ കരുതിയിരിക്കുകയാണോ ? അല്ലെങ്കില്‍ ജനങ്ങള്‍ എന്നവകാശപ്പെടുന്നവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും കണക്കിലെടുക്കേണ്ടെന്നോ അടിച്ചമര്‍ത്തണമെന്നോ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ഈ അസഹിഷ്ണുത ഇന്ത്യന്‍ ജനാധിപത്യവും കമ്യൂണിസ്റ്റ് ഭരണസംവിധാനവും തമ്മിലുള്ള പൊരുത്തക്കേടിന്‍റേതാവും എന്നും ഊഹിക്കാം. അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തോടുള്ള അസഹിഷ്ണുത, കോടതിയോ മാധ്യമങ്ങളോ എന്തുമാകട്ടെ, സിപിഎം നിയന്ത്രണത്തിലല്ലാതുള്ളതെല്ലാം ഇല്ലാതാക്കപ്പെടേണ്ടതാണ് എന്ന തിവ്രവാദനിലപാട് ആണ് ഭരണപക്ഷത്തു നിന്ന് ഉണ്ടാകുന്നതെങ്കില്‍ അത് ജനങ്ങള്‍ക്കു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് എന്നത് നിസംശയം പറയാം.
ഇടതോ വലതോ എന്ന വ്യത്യാസമില്ലാതെ രാഷ്ട്രീയനേതൃത്വം തങ്ങളെ രക്ഷിക്കുമെന്ന് ജനതയ്‍ക്കു വിശ്വാസമില്ലാതായിട്ടു കാലങ്ങളായി. അണികള്‍ എന്ന പേരില്‍ കൂടെക്കൊണ്ടു നടക്കുന്ന തൊഴില്‍രഹിതരായ ഒരു സമൂഹത്തെ സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ പരിച്ഛേദമായി കരുതിയിട്ടാണോ ഇവര്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനകരമായ ഇത്തരം പ്രസ്താവനകള്‍ പുറത്തിറക്കുന്നതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎം ഭരണത്തില്‍ നിന്നിറങ്ങേണ്ട താമസമേയുള്ളൂ, യുഡിഎഫ് നേതൃത്വം വരുന്നതോടെ ഇവിടെ നല്ലകാലം വരും എന്നാരും വൃഥാ മോഹിക്കുന്നില്ല. ഭരണം കിട്ടിയേക്കുമെന്ന വിദൂരസാധ്യത മുന്നില്‍ കണ്ട് യുഡിഎഎഫ് ക്യാംപില്‍ തമ്മിലടിയും തൊഴുത്തില്‍ കുത്തും തുടങ്ങിക്കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പോലും നിലകൊള്ളാന്‍ കഴിയാത്ത ഒരു മുന്നണി സംസ്ഥാന ഭരണം നേരെ ചൊവ്വേ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. പക്ഷെ ഒന്നുണ്ട്, എ ഗ്രൂപ്പുകാരന്‍ ഐ ഗ്രൂപ്പുകാരനെതിരെയും ഐ ഗ്രൂപ്പുകാരന്‍ നേരെ തിരിച്ചും കേരളാ കോണ്‍ഗ്രസുകാര്‍ പരസ്പരവും തെറി വിളിച്ചു കഴിഞ്ഞിട്ട് പിന്നെ സമൂഹത്തെയോ കോടതിയെയോ മാധ്യമങ്ങളെയോ വെല്ലുവിളിക്കാനുള്ള സമയം അഞ്ചു വര്‍ഷത്തിനിടയില്‍ യുഡിഎഫിനു കിട്ടിയെന്നു വരില്ല. ജനത്തെ വെറുപ്പിക്കുകയല്ലാതെ പ്രകോപിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യവുമില്ല.
കംപ്യൂട്ടറിനെതിരെ സമരം ചെയ്ത ഒരു രാഷ്ട്രീയനിലപാട് ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നവനെ പിടികൂടാന്‍ ഐജിയെ അന്യരാജ്യത്തേക്കു പറഞ്ഞയക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. പക്ഷെ, ആധുനികതയ്‍ക്കു പുറം തിരിഞ്ഞു നിന്നുകൊണ്ട്, തുറന്ന നിലപാടുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രീയപ്രസ്ഥാനവും ലോകത്ത് നിലനിന്നിട്ടില്ല. കാലത്തിനനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറാവാത്തതാണ് സിപിഎമ്മിന്‍റെ പ്രശ്നം എന്നു പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. കാലം എങ്ങോട്ടു പോകുന്നു എന്നറിയാവുന്ന ആരെങ്കിലും ആ മുന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം തകരാറുകള്‍ സംഭവിക്കില്ലായിരുന്നു എന്നു തോന്നുന്നു.
എബിസിഡി മുഴുവന്‍ അറിയാവുന്ന മന്ത്രിമാരോ, അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും ഇല്ലാത്ത പ്രവര്‍ത്തകരോ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂഷണമല്ല എന്നിരിക്കെയാണ് ഈ നൂറ്റാണ്ടില്‍ ഇത്ര വിസ്മയകരമായ പ്രസ്താവനകള്‍ വഴി നേതാക്കള്‍ സ്വന്തം അ‍ഞ്ജതയും വിവരക്കേടും അല്‍പത്തരവും പരസ്യമായി പ്രഖ്യാപിക്കുന്നത്. എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ ‘ചെങ്കല്‍ച്ചൂളയില്‍ നിന്നാളെയിറക്കാം’ എന്ന വിശ്വാസമാണോ പാര്‍ട്ടിയുടെ അടിത്തറ ? സമചിത്തതയോടെ ഒരു ചര്‍ച്ചയില്‍ ഭാഗഭാക്കാവാനുള്ള മാനസിക വളര്‍ച്ചപോലുമില്ലാത്ത നേതാക്കള്‍ ഉത്തരം മുട്ടുമ്പോള്‍ രാഷ്ട്രീയഭീഷണി മുഴക്കുന്നത് കേരളം പലതവണ കണ്ടു കഴിഞ്ഞതാണ്. രക്തസാക്ഷികളുടെ ഗാനം പാടി അടിസ്ഥാനവര്‍ഗത്തെ ഉപയോഗിക്കുന്ന പാര്‍ട്ടി അതിന്‍റെ ഭീകരമുഖം വെളിവാക്കുമ്പോള്‍ പ്രതികരിക്കാനാഗ്രഹിക്കുന്ന സമൂഹത്തിന് ചിലപ്പോള്‍ സ്വന്തം സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നുവെന്നത് നിസ്സഹായമാണ്.
സക്കറിയയും സി.ആര്‍ നീലകണ്ഠനും ആക്രമിക്കപ്പെട്ടതുപോലെയല്ല, സ്വന്തം കിടപ്പാടത്തിനു വേണ്ടി കിനാലൂരില്‍ പ്രതികരിച്ച പാവങ്ങളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്. അവര്‍ തല്ലുചോദിച്ചു വാങ്ങിയതാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവിയുടെ പ്രസ്താവനയോടെ നീതിയുടെ കമ്യൂണിസ്റ്റ് ഭാഷ്യവും നമ്മള്‍ കേട്ടു. സിപിഎമ്മിനു വഴങ്ങാത്ത ഹൈക്കോടതിയോടാണ് ഇപ്പോള്‍ വെല്ലുവിളി. അമേരിക്കക്ക് അനൂകൂലമല്ലാത്തവരെല്ലാം അമേരിക്കയുടെ ശത്രുക്കളാണ് എന്നു പറഞ്ഞതുപോലെ സിപിഎമ്മിനു ഏറാന്‍ മൂളാത്തവരൊക്കെയും സിപിഎമ്മിന്‍റെ ശത്രുക്കളാണ് എന്ന അന്ധവിശ്വാസം സാധാരണജനങ്ങള്‍ എത്ര വലിയ അപകടത്തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത് എന്നു വ്യക്തമാക്കുന്നു. കോടതിയെയോ മാധ്യമങ്ങളെയോ ജനങ്ങളെയോ വിലമതിക്കാത്ത ഒരു ഭരണകൂടത്തിനു കീഴില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി നിശബ്ദത പാലിക്കുക എന്നതു മാത്രമാണ് സാധാരണക്കാരന് സ്വീകരിക്കാവുന്ന മാര്‍ഗം.
ഒരു ഭരണകൂടമെന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ വച്ചു കളിക്കുന്ന പാര്‍ട്ടി സംവിധാനവുമാണെന്ന വിശ്വാസം കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മന്ത്രിസഭയില്‍ പാര്‍ട്ടിക്കുണ്ടാക്കാവുന്നതിനെക്കാള്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമ്പോഴേ പ്രതിപക്ഷം ഭരണത്തില്‍ ഭാഗഭാക്കാവുകയുള്ളൂ. സ്വയം ഷണ്ഡീകരിക്കപ്പെട്ട പ്രതിപക്ഷത്തിനും അതിന്‍റെ നേതാക്കന്‍മാര്‍ക്കും കേരളത്തിലെ ജനങ്ങളുടെ ദുരവസ്ഥയില്‍ തുല്യമായ പങ്കുണ്ട്. ലാഭമുള്ള ബിസിനസുകള്‍ മാത്രം ചെയ്യുന്ന പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല. നിലവാരമില്ലാത്ത, ദുര്‍ബലമായ പത്രക്കുറിപ്പുകള്‍ ഇറക്കി താന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് കൊണ്ട് മാത്രം ഇനിയൊരു മുഖ്യമന്ത്രിയോ മന്ത്രിയോ പോലുമാകാനുള്ള യോഗ്യതയില്ലാത്തവനാണെന്നു തെളിയിച്ചു കഴിഞ്ഞു.
ശേഷം, ജനങ്ങള്‍ക്ക് മുന്നിലുള്ളത് അപകടകരമായ അരാഷ്ട്രീയവാദം മാത്രമാണ്. വര്‍ഗീയസംഘടനകളുടെയും മതമേലധ്യക്ഷന്മാരുടെയും നേരിട്ടുള്ള ഇടപെടല്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് രാഷ്ട്രീയകക്ഷികള്‍ അത്രത്തോളം അധപതിക്കുമ്പോഴാണ് എന്ന് നേതാക്കള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നയിക്കാന്‍ ആരുമില്ലാത്ത ഒരു ജനത നാശത്തിലേക്കാണ് പോകുന്നത്. രാഷ്ട്ട്രീയനേതൃത്വം അതില്‍ പരാജയപ്പെടുമ്പോള്‍, ജനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവിടെ മതനേതാക്കള്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികമാണ്. മതം പിടിമുറുക്കിയാല്‍, പിന്നൊരിക്കലും രാഷ്ട്രീയക്കാരന് സമൂഹത്തില്‍ തിരിച്ചുവരാനാവില്ല എന്നത് നേതാക്കന്‍മാര്‍ ഓര്‍ത്താല്‍ നന്ന്. സാമൂഹിക-സാംസ്കാരിക പുരോഗതിക്കു പകരം സാമുദായിക പുരോഗതിലധിഷ്ഠിതമായി മതനേതാക്കള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാര്‍ രംഗത്തുവരും. പിന്നെ എന്തുണ്ടാവുമെന്നതിനെ പറ്റി ഒരു ചര്‍ച്ചയുടെ പോലും ആവശ്യമില്ല.
ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതോ മാനേജ്മെന്‍റും മാര്‍ക്കറ്റിങും അറിയാത്തതോ അല്ല നേതാക്കന്‍മാരുടെ പ്രശ്നം. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനസേവകരായ ആളുകള്‍ ഉണ്ടാവണമെന്ന വിഡ്ഡിത്തവും ഇന്നാരും പറയില്ല. രാഷ്ട്രീയം ഒരു പ്രഫഷനും ബിസിനസ്സും ആണ്. ഗുണ്ടായിസവും പൊട്ടന്‍കളിയും മറ്റേതു വ്യവസായവും പോലെ രാഷ്ട്രീയത്തെയും തകര്‍ക്കും. ഏത് ബിസിനസ്സും പ്രഫഷനും വിജയിക്കുന്നത് അത് കാലോചിതമാകുമ്പോഴാണ്. കേരളത്തില്‍ ഭരിക്കുന്നത് ആരായാലും അവര്‍ എപ്പോഴും 30 വര്‍ഷമെങ്കിലും പിന്നിലായിരിക്കും. കുറച്ചൊക്കെ കാലോചിതമായി ഭരിച്ചത് കെ.കരുണാകരനും ഇ.കെ.നായനാരും മാത്രമാണെന്നു തോന്നുന്നു. ജനങ്ങളെ ഭരണം കൊണ്ട് ഉദ്ധരിക്കാനൊന്നും ആരും നില്‍ക്കേണ്ട, അവരെ പീഡിപ്പിക്കാതിരിക്കാന്‍, അവര്‍ക്ക് ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാത്രം വളരെ കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. നികുതിപ്പണം മുഴുവന്‍ നിങ്ങള്‍ പങ്കിട്ടെടുത്തോളൂ…. പ്ലീസ് ഞങ്ങളെ ഉപദ്രവിക്കരുത് !
courtesy: http://berlytharangal.com