"എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മഷിന്‍ ഗണ്‍ , അറ്റം ബോംബു , തേങ്ങ കുല അങ്ങനെ പവനായി ശവമായി" എന്ന് പറഞ്ഞപോലെ ആയി. ഒസാമ യെ ഒബാമ തട്ടി. എന്തായാലും പ്രാസം കൊള്ളാം, ഒസാമയും ഒബാമയും, ഏതാണ്ട് ഇരട്ട സഹോദരന്മാരുടെ പേര് പോലെ. നീണ്ട പത്തു വര്ഷം വേണ്ടി വന്നാലും അവര് പറഞ്ഞത് പോലെ ചെയ്തു. ലാദന്‍ അവിടുണ്ട്ഇവിടുണ്ട് എന്ന് പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ടായിരുന്നു. പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു പുലി വന്നു എന്ന് തോന്നുന്നു അതോ ഇനി അടുത്ത ദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞു ലാദന്‍ തന്നെ ടീവിയില്‍ പ്രത്യക്ഷപെടുമോ ആവൊ? ബിന്‍ ലാദന്റെ ഡെഡ് ബോഡി അമേരിക്കന്‍ പട്ടാളത്തിന്റെ കയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു കാലില്ല, ഒരു കണ്ണിന്റെ എന്തോ സുനപ്ളി അടിച്ചു പോയതുകൊണ്ട് ഒരനു കണ്ണിനു കാഴ്ചയില്ല , പിന്നെ കിഡ്നി പ്രവര്‍ത്തനം നിലച്ചത് കൊണ്ട് ഇടക്കിടെ dialysis വേണം എന്നൊക്കെ ആയിരുന്നു പുള്ളിക്കാരനെ കുറിച്ച് CIA പുറത്തു വിട്ടിരുന്ന വാര്‍ത്തകല്‍. പിന്നെ ഓരോരോ അവയവങ്ങള്‍ ഓരോരോ മിസൈല്‍ ആക്രമണങ്ങലുളും നഷ്ടപ്പെട്ട് നഷ്ടപ്പെട്ട് ലാദന്റെ ശവ ശരീരത്തില്‍ ഇപ്പോള്‍ എന്തെങ്ങിലും ബാകിയുണ്ടോ എന്തോ? ഇനി നമ്മുടെ കിണ്ണം കട്ട കള്ളനിലെ പോലെ ഭീകരന്‍ സ്വയം സൈനൈഡ് കഴിച്ചു ചത്തപ്പോള്‍ കളഞ്ഞു കിട്ടിയ ബോഡി പോലെയാണോ, അതോ അമേരിക്കന്‍ പട്ടാളം വളഞ്ഞകാരണം ഇനി ലാദന്‍ dialysis കിട്ടതെയാണോ മരിച്ചത്? അത് പോലെ ഒരു പാട് ഉത്തരങ്ങളില്ല പ്രഹേളിക ഭാക്കി വെച്ച് തീവ്രവധികളുടെ ഗുരുവും സമാധിയായി.
എന്ത് തന്നയാലും തിരഞ്ഞെടുപ്പ് പ്രചാരണം ഒബാമ തുടങ്ങി കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും അങ്ങേരുടെ ജാതി മതം പിന്നെ ഒബാമ സീനിയര്‍ ഒരു പ്ലേ ബോയ് ആയിരുന്നു എന്നൊക്കെ പറഞ്ഞു പുള്ളിയുടെ ഇമേജ് ആകെ തകര്‍ന്നടിഞ്ഞു ഇരിക്കുകയായിരുന്നു, ഈ ഒരു ഒറ്റ സംഭവം കൊണ്ട് ഒരു ഉയര്തെഴുനെല്‍പ്പാനു അങ്ങേരുടെ രാഷ്ട്രിയ ഭാവിയില്‍ ഉണ്ടായിരികുന്നത്. ഇനി ഈ ഒരു ഉയര്തെഴുനെല്പ്പിനു വേണ്ടി അമേരികന്‍ ജനതെയെയും ലോക ജനതയെയും ഒരു കല്ല് വെച്ച നുണ പറഞ്ഞു വിശ്വസിപ്പിക്കുകയാണോ എന്തോ? കാത്തിരുന്ന് കാണാം.
ഇവിടെയും ചെലരുണ്ട് നമ്മുടെ ഒക്കെ ആസനത്തില്‍ വന്നു ബോംബിട്ടു, സാധാരണ ജനങ്ങളെ കൊന്നൊടുക്കി, അങ്ങ് ദുബായില്‍ പൊയ് കൂളിംഗ് ഗ്ലാസ് വെച്ച് കൊണ്ട് കൈ കൊട്ടി ചിരിക്കുന്നു, അത് നോക്കി ആരാധിക്കാന്‍ ഓര് മടിയുമില്ലാത്ത ഒരു പറ്റം ജനതയും കുറെ നാറിയ രാഷ്തൃയക്കാരും. സിനിമകളില്‍ നായകന്മാര്‍ ഇദ്ദേഹത്തിന്റെ വലം കൈയും ഇടം കൈയും ആയി ഒക്കെ ആണ് അവതരിപ്പിക്കപെടുന്നത്. ഇപ്പോളും എപ്പോളും രാഷ്ട്രിയത്തിലും, ഉന്നത പദവികളിലും ഉപജപകന്മാര്‍. ദി ഗ്രേറ്റ് ദാവ്വൂദ് അത് പോലെ കുറെ ശികണ്ടികള്‍. നമ്മള്‍ 'പ്രതികാരം ദൈവത്തിനു' എന്ന് പറഞ്ഞു രേക്ഷപെടാം, എന്നാലും നമ്മുടെ പ്രധാന നഗരമായ ബോംബെ ഇപോഴത്തെ മുംബൈ, ഭരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് ഇവറ്റകള്‍ വഹിക്കുന്നുണ്ട് എന്ന് കൂടി കേള്‍ക്കുമ്പോള്‍ ഇച്ചിരി അധികം പുളകം കൊള്ളാതെ വയ്യ. ഇന്ത്യന്‍ ഇന്റെല്ലിജെന്‍സെനു കഴിവില്ലതെയാണോ അതോ പേടിച്ചിട്ടാണോ? എന്തായാലും ഇതു പോലെ ഓക്കേ നമ്മുടെ രാജ്യത്തിന് അവകാശപ്പെടാന്‍ ഇതു വരെ കാര്യമായി ഒന്നുമില്ല. ഇനിയെങ്ങിലും ദാവൂദിനെ പോലെയുള്ള രാജ്യ ദ്രോഹികളെ വെറുതെ വിടാതെ സാധാരണ ജനങ്ങളെ ഒളിച്ചിരുന്ന് കൊന്നൊടുക്കുന്നവരെ ( ആണും പെണ്ണും കേട്ട ഈ വക ശണ്ടന്മാരെ ) വേട്ടയാടി പിടിക്കാന്‍ ഈ വാര്‍ത്തയെങ്ങിലും പ്രചോധനമാകട്ടെ എന്ന് വെറുതെ ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു. ജയ് ഹിന്ദ്!


cool bro....great effort...keep writing
ReplyDeleteKollam....nannayittundu...
ReplyDeletetnx unni
ReplyDeletetnx shincy