Welcome

11/29/11

ഒന്ന് ചേരാം പെരിയാര്‍ അണക്കെട്ടിനായി

തമിഴ് നാട് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥത്തില്‍ ഉള്ള പ്രശ്നം എന്താണ് ? പുതിയ അണക്കെട്ട് വരുന്നത് അവര്‍ക്ക് വെള്ളം കിട്ടില്ല എന്ന് ഉള്ള ഒരു പേടി മാത്രമാണോ? അതോ മലയാളികളോട് എന്നും ഉള്ള ചൊരുക്ക്, കാണിക്കാന്‍ ഉള്ള സന്ദര്‍ഭം പഴക്കതിരിക്കുന്നതാണോ?

പുതിയ അണക്കെട്ട് എന്നത് ഒരു പറ്റം ജനതയുടെ ജീവ പ്രശനം ആണെന്നിരിക്കെ അവര്‍ എന്ത് കൊണ്ട് നമ്മുടെ സംസ്ഥാനത്ത് നമ്മുടെ നദിക്കു കുറുകെ അണക്കെട്ട് നിര്‍മിക്കുന്നത് എതിര് നില്‍ക്കുന്നു? റിക്ടര്‍ സ്കേലില്‍  5 നു മുകളില്‍ വന്നാല്‍ ഡാം തകരും എന്ന് ഒരു പറ്റം ശാസ്ട്രഞ്ഞരും വിദഗ്ദ്ധരും പറയുമ്പോള്‍ ഇന്ത്യയിടെ പരംമോന്നത പീഠം പോലും മുഖം തിരിഞ്ഞു നില്‍ക്കുന്നു.
 അകെ ഉള്ള പോം വഴി
1 ) 120 അടിയില്‍ താഴെ ജല നിരപ്പ് താഴ്ത്തുക.(അടിയന്തിരമായി )
2 ) പുതിയ ഡാം കെട്ടി കഴിയുന്ന വരെ അത് 120-110 അടിയില്‍ നിര്‍ത്തുക (2 വര്ഷം വരെ കാലാവിധി ) 
3 ) അതിനു വേണ്ടി മറ്റുള്ള ജല സംഭരണികളില്‍ നിന്നും തമിള്‍ നാടിനു വെള്ളം എത്തിക്കാന്‍ ഉറപ്പു നെല്കുക.
4 ) പുതിയ ഡാം പണി കഴിഞ്ഞാല്‍ അവരുടെ മുല്ലപെരിയാര്‍ ഡാമില്‍ 142  അടി വരെ വെള്ളം ഉയര്‍ത്തി കൊള്ളട്ടെ.
5 ) 999 വര്‍ഷത്തെ പട്ടം നിലനിര്‍ത്തി ആ ഡാം അവര്‍ തന്നെ ഉപയോഘോച്ചു കൊള്ളട്ടെ .
6 ) പുതിയ ഡാം കേരളത്തിന്റെ മാത്രവും , കേരളത്തിന്റെ ഉടമസ്തതയിലയിരിക്കുകയും വേണം. (999 ഡാം പോട്ടിന്നിടത്തോളം കാലം അവര്‍ ഇതു പോലെ വെള്ളം എടുത്തു കൊള്ളട്ടെ).


പുതിയ ഡാം കേരള ജനതയെ പാണ്ടികളില്‍ നിന്നും കാത്തു രക്ഷിക്കുന്ന മതില്‍ ആകട്ടെ.
ദയവായി സഹകരിക്ക !

11/26/11

ചേരി ചേരാ നയം (മുല്ലപെരിയാര്‍ )

ഡാം 999 തമിഴന്മാര്‍ക് നിരോധിക്കാം ചില തീവ്രവാദി രാജ്യങ്ങളെ പോലെ, സാധാരണ മനുഷരുടെ വിലാപം അവനു കേള്‍ക്കേണ്ട! പൂര്‍ണമായി കേരളത്തിലൂടെ ഒഴുകുന്ന പെരിയാറില്‍  നിന്നും അവനു വള്ളം വേണം, എന്നാല്‍ ഡാം അപകടത്തിലാനെന്നും അതിനു ഒരു പോംവഴി വേണമെന്നുമുള്ള ലക്ഷ കണക്കിന് മലയാളികളുടെ വിലാപം അവനു തമാശ. മലയാളി പെണ്‍കുട്ടികള്‍ അവനു ഉന്മാദം. ഗോവിന്ദ ചാമി എന്ന ഡാഷ് മോനെ താലോലിക്കാന്‍ അവനെ വിധിച്ച വിധിയെ ചോദ്യം ചെയ്യാനും പാണ്ടികള്‍ ധാരാളം. പ്രതികരണ ശേഷി നഷ്ടപെട്ട മലയാളി ഒന്ന് ഉണരൂ !!!!!!!!!!!!

പ്രതിരോധം  വിദേശകാര്യം അങ്ങനെ മലയാളികള്‍ മന്ത്രി മാരായി ഇന്ദ്രപ്രസ്ഥത്തില്‍  കുറെ ഉണ്ടല്ലോ എന്നിട്ട് ഈ പാണ്ടി ലോഭികളുടെ കളികളില്‍  നിന്നും മലയാളികളെ രക്ഷിക്കാന്‍ ഒരു ചെറു വിരല്‍ അനക്കിയോ?? ഇനി ഇവരെ കാണ്മാനില്ല എന്ന് പത്ര പരസ്യം കൊടുക്കണം, അപ്പൊ വല്ല അംബാനി കൊച്ചമ്മമാരുടെ പാവാട അലക്കുന്നിടത് നിന്നും കണ്ടു കിട്ടുമായിരിക്കും, പക്ഷെ  കണ്ടു കിട്ടുമ്പോഴേക്കും  മലയാള മണ്ണ് മുക്കാലും ഒളിച്ചു പൊയ്ക്കാനും.

ജീവിക്കാനുള്ള അവകാശമാണ് ഒരു പൌരനു ആദ്യം രാജ്യം ഉറപ്പു നെല്ക്കണ്ടത്. ചേരി ചേരാ നയം എന്ന ഇന്ത്യയുടെ മഹത്തായ നയം, പക്ഷെ അത് ഈ മഹാ രാജ്യത്തിനകത്തും കാണിക്കുന്നത് തന്തയില്ലതാരമാണ്. NDA സര്‍ക്കാര്‍ നട്ടെല്ലില്ലാത്ത ശികണ്ടികളാണ് എന്ന് വീണ്ടും വീണ്ടും  ഊട്ടി  ഉറപ്പിക്കുന്നു. രാജ്യം കണ്ട ഏടവും വലിയ അഴിമതി (2G) വീരന്മാരായ പണ്ടികളെ കൊണ്ട് തന്നെ പിന്നേം പിന്നേം കോണകം എടുക്കുന്നത് ഒരു സുഖം ആണെന്ന് മലയാളികള്‍ അടക്കമുള്ള NDA കേന്ദ്ര മന്ത്രിമാര്‍ പറയാതെ പറഞ്ഞു കഴിഞ്ഞു.


ഇനി ഈ പൊതു മുതല്‍ നശിപ്പിക്കുന്ന സമത്വ സുന്ദരം ഭൂമി സ്വപ്നം കണ്ടു ചോര പുഴ ഒഴുക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി യുടെ കുട്ടി സഖാക്കളും ഗുണ്ട സഖാക്കളും  എന്ത് കൊണ്ട് അങ്ങ് മുല്ലപെരിയരിലോട്ടു ചെല്ലുന്നില്ല. കോടതിയലക്ഷ്യം പോതുയോരത്ത് സാധാരണക്കാരന്റെ നെഞ്ചില്‍ മാത്രമേ പാടുള്ളൂ എന്നുണ്ടോ? അങ്ങ് മുല്ലപെരിയരിന്നു പാണ്ടികളെ തല്ലി ഓടിച്ചാലും കോടതിയലക്ഷ്യം തന്നെയാണ്. പക്ഷെ സാധാരണക്കാര് സമാധാനമായി പൊതു വഴിയിലൂടെ സഞ്ജരിക്കുമല്ലോ അല്ലെ??  കരാട്ടെ കുങ്ങ്ഫു കള്‍ ഒന്നും പറയുന്നത് കാണാനില്ല. കമ്മ്യൂണിസം ഇന്ത്യയില്‍  നിന്നും തുടച്ചു നീകപ്പെടും എന്ന് മനസ്സിലാക്കാന്‍ ഉള്ള ബോധമില്ലാത്ത കാരാട്ട്‌ കുടുംബത്തിന്റെ കയ്യിലാണല്ലോ, സഖാക്കന്മാരെ നിങ്ങടെ താക്കോല്, ഹാ കഷ്ടം :)

നരധാമ മോഡിയുടെ കാവി സഭ ആദ്യം തന്നെ പറഞ്ഞു ഈ പ്രശ്നം ഒരു പ്രശ്നമേ അല്ല തമിഴന്മാരുടെ ഈഴതെ തൊടുന്ന ഒരു സിനിമ ഇന്ത്യയില്‍ പ്രധാര്‍ഷനനുമതി നിഷേധിക്കുകയും , ജനതിന്മ പാര്‍ട്ടി ഒരിക്കലും ജയിക്കാത്ത കേരളത്തില്‍ ഉള്ള മണ്ടമാര്‍ ഒലിച്ചു പോകുന്നതുമാണ് നല്ലത്, അത് കൊണ്ട് മിണ്ടാതിരി. അവര്‍ക്ക് പിന്നെ വര്‍ഗീയത കേസ് കെട്ടുകളെ എടുക്കൂ , അതുപോലെ പൊളിക്കല്‍ കത്തിക്കല്‍ എന്നെ കലാപരിപടികളിലെ തത്പര്യമുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നെ വല്ല മോച്ചനയത്രകളിലും മാത്രം കാണുന്ന ഒരു തരം ജീവികള്‍.

ശ്രിലങ്ക അന്ന് LTTE മുന്നേറ്റ കഴുതകളെ  വെടി വെച്ച് തീര്തപ്പോ ഞാന്‍ അന്ന് ശ്രിലങ്ക ക്കാരെ കുറെ തെറി പറഞ്ഞു , പക്ഷെ സിംഹളരുടെ വികാരം എങ്ങനെ എന്ന് ഇപ്പോ മനസ്സിലായി. ഇനിയും ശബരിമയിലെക്കും ഗുരുവായൂരിലേക്കും നീ വരും, നിന്റെ പടങ്ങള്‍ എല്ലാ മലയാള പടങ്ങളെയും തൂത്തെറിഞ്ഞു ഇവിടെ ഓടും , മണ്ടന്‍ മലയാളികള്‍ അത് കണ്ടു കോള്‍മയിര്‍ കൊള്ളും. ഇനിയും ഇവിടെ സൌമ്യമാരും ഗോവിന്ദ ചമിമാരും ഉണ്ടാകും, തിരുട്ടു ഗ്രമാതിലോട്ടു സാധാരണ മലയാളികളുടെ സ്വത്തുകള്‍ ഒഴുകും. അപ്പോഴും മണ്ടന്‍ മലയാളികളും ഇവിടുത്തെ രാഷ്ട്രീയ ആരോജകങ്ങളും വെറുതെ വായ്‌ ഉം തുറന്നിരിപ്പുണ്ടാകും(ഒലിച്ച് പോയില്ലേല്‍ ).  തമിഴാ നീ ചെവിയില്‍ നുള്ളിക്കോ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ഒരു പാട് പറയാന്‍ ഉണ്ടെങ്കിലും ഞാനടക്കമുള്ള  പോത്തിന്റെ ചെവിയില്‍ വേദം അല്ലേലും രണ്ടു നല്ല വാക്ക് ഒതിയിട്ടു  കാര്യമില്ല എന്നറിയാവുന്നതു കൊണ്ട് അധികം പറയുന്നില്ല ! ഒരു പൌരന്റെ അഭിപ്രയ ആവിഷ്കര സ്വാതന്ത്ര്യം കൊണ്ട് എഴുതിപ്പോയതാണ് , കൂടെ  ഒരു ഗതി കെട്ട പൌരന്റെ നിശ്വാസവും.
പാണ്ടികള്‍ നീണാള്‍ വാഴട്ടെ !


8/24/11

Imitation is a good thing for Monkey but not for man : Support Anna???

We have brains! then??
*What is hazare supposed to do?
*Are you Sure the parallel monitoring system will be pure and out of corruption always?
*Can you Imagine what will be done if all the power goes out of hands of democracy(by the people)?
*Also all the Power fells to a hand of Republic Staffs above all and if they got corrupted?
 As like Maoists, this is a great threat to the Indian democracy. In Maoist group the farmers and dalit group are revoked against govt according to the social circumstances, like poverty and discrimination. But in this casemajority supporters are middle class people (who are not concerned much about the poverty and cores of people who hardly earn 20 rs a day for living), what does this Anna's bill can do with these slums and poverty in India? Nothing is even mentioned in bill. All in bill and speeches says, Indian democracy and govt is wrong need to collapse. The main cause of voice support is social networking sites, who are not much concerned about the real India and its issues, just feed ed by the media. The ultra exposure done by the media syndicate and the publicity given by the anna's team in media with some magics plays the role perfectly to exaggerated this issue as a national movement only by middle class. Sub-class are the tail cant understand what is really going on. Here Maoists are misguided and got support from some of our neighbouring Communist countries to collapse India and Indian govt. As like that if the govt fails here no way out. Our great nation will be splitted or will be as like Libya or Egypt or even Afghanistan. Then it will be so easy to be absorbed by our neighbouring enemy creeps.
Who is hazare ? who supports the Marathi movement which is effecting the globalization and development of our business city Mumbai(racial discrimination). Also who supports Modi who was the primary cause of death of lot of minority Muslims in Gujarat issue. [He even admitted that he didn't meant to support the massacre of Muslims at Gujarat]. A lot of positive things and menus are there but not meant that as like says Anna is India! I cant admit this. While Gandhi says the power of rule and sustaining should be splitted to make the living moderate for normal people, but if monetary panel comes then all the power is concentrated towards a single panel which is out of hand of democracy.
 If a parallel system comes, can you tell me that system will monitor govt with out any sort of corruption?  If it fails, that is 100% sure (Even shanthi bushan proved that) because we know the history, history is the key to future, we the people will be slave of some one who are not elected by the people, means DEMOCRACY FAILS!
 Now what some anna supporters are doing is like putting hole in our boat. The approach towards the corruption is what we need to update, not the laws to govern us again by another sort of uncontrollable monitory panel. If it goes like this ordinary people need to bribe not only the govt officials but also the monitoring panel.  
The worst is going to happen when palrimentary fails!
Think and responds are welcome!

7/23/11

കുന്നംകുളം വാര്‍ത്തകളില്‍ നിറയുന്നു

    1763 ഇല്‍ കൊച്ചി മഹാരാജാവിന്റെ ഉത്തരവ് പ്രകാരം ആണ് ഇപ്പോളത്തെ കുന്നംകുളത്തിന് കുന്നംകുളങ്ങര എന്ന പേര് ലഭിച്ചത്. കാല ക്രമേണ അത് കുന്നംകുളം എന്നായി പരിണമിച്ചു. പക്ഷെ ഇപ്പോള്‍ അതല്ല ഇവിടത്തെ പ്രശ്നം, ഈ കുന്നംകുളങ്ങര കുന്നംകുളമായത് ക്ഷമിക്കാം, പക്ഷെ സൈന്‍ ബോര്‍ഡിലും ഗവര്‍മെന്റ് രേഖകളിലും എങ്ങനെ ഇതു കുന്ദംകുളം ആയി ? അത് അത്ര നിസ്സാരമായി തള്ളിക്കളയാനുള്ള പ്രശ്നമല്ല .
    "കുന്നുകളും കുളങ്ങളും ഉള്ള കര"യയത് കൊണ്ടാണ് അന്ന് കുന്നംകുളങ്ങര എന്ന് പേര് ലഭിച്ചതും അത് വളരെ അര്‍ത്ഥവതതാക്കുന്ന ഭൂപ്രകൃതിയും ആണ് കുന്നംകുളത്തിന് ഉള്ളതും. എറണാംകുളം എന്ന പേര് വന്നത് ഏറെ നാളായി ഈറമായിരിക്കുന്ന സ്ഥലം  "ഈറ നാള്‍ കുളം" എന്നാണ് വികിപീഡിയ യില്‍ പോലും പറഞ്ഞിരിക്കുന്നത്, അതായതു ചതിപ്പ് നിലം , കൊച്ചിയുടെ പടിഞ്ഞാറെ ഭാഗത്തുള്ള സ്ഥലത്തെ ആണ് എറണാംകുളം എന്ന് പറയുന്നത് . അത് പോലെ കുന്നുകളും കുളങ്ങളും ഉള്ള കരയെ ആരാണ് കുന്ദം എന്ന പേര് ചേര്‍ത്ത് കുളമാക്കിയത് എന്ന ഒരു ഗവേഷണം നടതെണ്ടാതനു.  
    പതിനേഴാം നൂറ്റാണ്ടില്‍ പറയപ്പെടുന്ന രേകകള്‍ പ്രകാരം കുന്നംകുളം നഗരത്തില്‍ മൂന്നില്‍ രണ്ടും സുറിയാനി നസ്രാണികള്‍ ആയിരുന്നു.  ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ പരിണിത ഫലമായിട്ട്‌ ആവണം രേഖകളില്‍ എവിടെയോ കുന്നം എന്ന് നാവു വഴങ്ങാത്ത സായിപ്പു കുന്ദം ആക്കിയത്. അതേറ്റു പിടിക്കാന്‍ സന്നദ്ധരായി നഗരസഭയും പിന്നെ ഉധ്യോഗസ്ഥരും. സ്വാതന്ത്ര്യം കഴിഞ്ഞു ഇത്ര വര്‍ഷമായിട്ടും ഈ തെറ്റ് തിരുത്താന്‍ ആരും പ്രയ്ത്നിച്ചില്ല എന്ന് പറയുന്നത് കുറച്ചു കഷ്ടമാണ്. കുന്ദം നേരെ ആകേണ്ട ആവിശ്യമില്ല എന്നാലും ഈ കുന്തം നേരെ ആക്കാനുള്ള  ശ്രമത്തിലാണ് കുന്നംകുളത്തെ യുവ തലമുറ. 
     ഇപ്പോള്‍ എന്തിനും ഏതിന് സുചെര്ബുര്‍ഗിന്റെ ഫേസ് ബുക്ക് ആണല്ലോ ! അതുകൊണ്ട്, ഇതിനു ആദ്യ പടിഎന്നോണം  facebook കൂട്ടായ്മയിലൂടെ  MR. ലിജോ ചീരന്‍ എന്ന വ്യക്തി കുന്നംകുളത്തിന് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കുകയും, കുന്നംകുളത്തെ ഒരുപാടു യുവാക്കളുടെ പിന്തുണ വളരെ കുറച്ചു സമയം കൊണ്ട് തന്നെ നേടുകയും ചെയ്തു ‌.  ലിജോ ചീരന്‍ ആണ് ഈ "കുന്ദം" നേരെ ആക്കാന്‍ ഇറങ്ങി തിരിച്ച ആദായ വ്യക്തി എന്ന നിലയില്‍  ലിജോയുടെ ഈ പ്രയതനം പ്രോത്സഹിപ്പിക്കപെടെണ്ടാതാണ്. ഇപ്പോള്‍ മലയാള മനോരമയിലും, ദീപികയിലും, ഇന്ത്യന്‍ എക്ഷ്പ്രെസ്സിലുമ് , ഡെക്കാന്‍ ക്രോനിക്കലെ ഒക്കെ ഈ വാര്‍ത്ത വന്നു കഴിഞ്ഞു.  
    എയ് കുന്നംകുളംകാരെ നിങ്ങള്‍ ഇനിയും ഒന്നും അറിഞ്ഞില്ലെ ! 
 

6/14/11

എറണാകുളത്ത് വിശ്വസിച്ചു ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍....




**പൈ ദോശ -


കചെരിപടിയില്‍ നിന്ന് എം.ജി റോഡിലൂടെ വരുമ്പോള്‍ പത്മ ജങ്ക്ഷന്‍ കഴിഞ്ഞ്

ഇടതു വശത്ത് ശങ്കെസ് ബുക്ക് ഷോപ്പ് കാണും. അവിടെന്നു ഇടത്തേക്ക്
തിരിയുംബോഴാണ് പൈ ദോശ. വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ്
പ്രവര്‍ത്തന സമയം. വെജ്ജും നോണ്‍-വെജ്ജും അടക്കം 57 വറൈറ്റി ദോശകളുണ്ട്.
കുടിക്കാന്‍ രസ്ന കലക്കിയ ഒരു പാനീയം "ഡ്രിങ്ക്സ്" എന്ന് ചോദിച്ചാല്‍
കിട്ടും. ദോശയുടെ കൂടെ നല്ല കോമ്പിനേഷന്‍ ആണ്. പോക്കറ്റ് കീറാതെ
ആഘോഷമാക്കാം.

**അമ്ബിസാമി -


മസാല ദോശ ദോശ അമ്ബിസാമിയില്‍ നിന്ന് കഴിക്കണം. മസാലയുടെ കൂട്ട് തനതു

രീതിയില്‍ ഇന്നും നിലനിര്‍ത്തി പോരുന്നതാണ് അമ്പിസാമിയുടെ വിജയം. വേകാത്ത
ഉരുളനും, പെറുക്കി മാറ്റാന്‍ കച്ചറകളും ഉണ്ടാവില്ല. ചട്ണി എന്ന്
പറഞ്ഞാല്‍ ചട്ണി തന്നെ. ഒരു ഫില്‍ട്ടര്‍ കോഫി കൂടെ കുടിച്ചാല്‍ കുശാല്‍.
അമ്ബിസാമിയും കഴുത്തറുക്കില്ല. എം.ജി റോഡിലൂടെ തെവരയിലേക്ക് വരുമ്പോള്‍,
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കഴിഞ്ഞ് 3 കിലോമീട്ടരിനുള്ളില്‍ ഇടതു
വശത്ത് അംബിസാമി ഉണ്ടാവും.

**ഉലകം ചുറ്റും ബാലാജി


കലൂരില്‍ നിന്ന് വരുമ്പോള്‍ കലൂര്‍-കടവന്ത്ര പാലം ഇറങ്ങിയ ഉടനെ വലതു

വശത്തേക്കുള്ള റോഡിലൂടെ ഒരു കിലോമീറ്റര്‍ മുന്നോട്ടു പോയാല്‍ ബാലാജിയുടെ
സ്ഥലമായി. ഭാര്യയുമായി ലോകം മുഴുവന്‍ സഞ്ചരിച്ച ചിത്രങ്ങള്‍, പേപ്പര്‍
കട്ടിങ്ങുകള്‍ എല്ലാം അഭിമാനപൂര്‍വ്വം ചെറിയ തട്ടുകടയില്‍ അലങ്കരിച്ചു
വെച്ചിട്ടുണ്ട്. ഇഡലിയും ദോശയും ചൂടോടെ കിട്ടും. ബാലാജിയുടെ പ്രവര്‍ത്തന
സമയം പ്രവചിക്കാന്‍ ഒക്കില്ല. ഉണ്ടാക്കിയ സാധനങ്ങള്‍ തീര്‍ന്നാല്‍
കടയടച്ചു വീട്ടില്‍ പോവും. ബാലാജിയുടെ ഭക്ഷണം കഴിക്കാന്‍ ഭാഗ്യം കൂടെ
വേണം.

**ഊട്ടുപുര


ഇടപള്ളിയില്‍ നിന്നും ഹൈവേയിലൂടെ വരുമ്പോള്‍ ഒബറോണ്‍ മാളിന് ശേഷം വലതു

വശത്താണ് ഊട്ടുപുര. തുടങ്ങിയിട്ട് അധികം നാള്‍ ആയില്ലെങ്കിലും,
ഊട്ടുപുരയിലെ വെജിറ്റെറിയന്‍ ഭക്ഷണവും, അമ്പലങ്ങളിലെ ഊട്ടുപുര പോലെ
ഒരുക്കുയിട്ടുള്ള ഉള്‍വശവും, വളരെ മാന്യമായ സര്‍വീസും ഊട്ടുപുരയിലേക്കു
ആളെ ആകര്‍ഷിക്കും. വില കുറച്ചു കത്തിയാണ്.

**കലൂര്‍ മണപാട്ടിപറമ്പ് തട്ട്.


രാത്രി വൈകിയാണെങ്കില്‍ ദോശ കഴിക്കാന്‍ മറ്റെങ്ങും പോവണ്ട. കലൂര്‍ ബസ്

സ്ട്ടാണ്ടിനടുത്തു മണപാട്ടി പറമ്പിലേക്ക് തിരിയുമ്പോള്‍ തന്നെ ഒരു
തട്ടുണ്ട്. ചുട്ട ദോശ ചട്ടിയില്‍ നിന്നും പ്ലേറ്റിലേക്ക് തട്ടും,
കൂട്ടിനു മുളക് ചമ്മന്തിയും കട്ടന്‍ ചായയും. മഴയും കൂടെ ഉണ്ടെങ്കില്‍...
ആഹഹ !

**ഹോംലി മീല്‍സ്


ഉച്ചയ്ക്ക് മീന്‍ കറിയും കൂട്ടി നല്ല നാടന്‍ ഊണ് കഴിക്കണം

എന്നുണ്ടെങ്കില്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ എതിര്‍വശം "തൃപ്തി" യില്‍
പോവാം. മൂന്നു കുടുംബങ്ങള്‍ ചേര്‍ന്ന് നടത്തുന്നതാണ്. വളരെ ന്യായമായ
രീതിയില്‍ നല്ല ഭക്ഷണം വിശ്വസിച്ചു കഴിക്കാം.

തിരക്ക് കൂടുതലാണെങ്കില്‍, നേരെ പനമ്പിള്ളി നഗറിലേക്ക് പോവാം. സെയില്‍

എക്സിക്യൂടിവ്സിനെ ലക്ഷ്യമിട്ട് കുടുംബങ്ങള്‍ നടത്തുന്ന ധാരാളം
സംരംഭങ്ങള്‍ അവിടെയുണ്ട്. 25 രൂപയ്ക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാം.

**ബിരിയാണി


ലോകത്തിലെ ഏറ്റവും നല്ല മീന്‍ ബിരിയാണി കൊച്ചിയിലുണ്ട്‌.

ഒളിസങ്കേതത്തില്‍ പോവുന്നത് പോലെ വളരെ നിഗൂഡമായ വഴികളില്‍ മരചില്ലകളൊക്കെ
മാറ്റി യാത്ര ചെയ്തു, നമ്മളെത്തുന്നത്, വളരെ തിരക്കുള്ള പഞ്ചാബി ധാബ
മോഡല്‍ സ്ഥലത്തേക്കാണ്‌. കചെരിപ്പടിയിലുള്ള കേരള ട്രാന്‍സ്പോട്ട്
കോര്‍പറേഷന്‍ ക്യാന്‍റ്റീന്‍. ഹൈ കോട്ടില്‍ നിന്നും കചെരിപ്പടിയിലേക്ക്
വരുമ്പോള്‍ സെന്റ്‌ ആല്‍ബര്‍ട്സ് കോളേജു കഴിഞ്ഞ് വലതെക്കുള്ള റോഡ്‌
മുന്നോട്ടു വരുമ്പോ, കെ.റ്റി,സി എന്നെഴുതിയത് കാണും. ആ ഗേറ്റിലൂടെ
പോവുന്നവരെ പിന്തുടരുക. സ്തീകള്‍ക്ക് ചെന്നിരുന്നു കഴിക്കുവാനുള്ള
സൌകര്യമില്ല... പാഴ്സല്‍ വാങ്ങാം.

(മേല്‍ പറഞ്ഞ സ്ഥലത്തെ പാചകക്കാരനെ ചാടിച്ച്‌ ബിനിസസ് തുടങ്ങാനുള്ള

സുഹൃത്തുക്കളുടെ ആശയം മുതലാളിയുടെ മാമയാണ് ആള്‍ എന്നറിഞ്ഞപ്പോ
ഉപേക്ഷിക്കുകയുണ്ടായി)

കുടുംബത്തോടെ മലയാള നാടിനെ പറ്റിയൊക്കെ സംസാരിച്ചിരുന്നു ബിരിയാണി

കഴിക്കാന്‍ ആണെങ്കില്‍ ദര്‍ബാര്‍ ഹോളിനു എതിര്‍വശം കായീസില്‍ പോവാം.
മട്ടാന്ചെരിയിലാണ് കായിക്ക പെരെടുത്തതെങ്കിലും, ഇവിടെ ചെമ്പ് വരുന്നതും
അവിടന്ന് തന്നെയാണ്. സുലൈമാനി കഴിക്കാന്‍ മറക്കരുത്.

**മീന്‍


കൊച്ചിയില്‍ വന്നു മീന്‍ കഴിക്കണം എന്ന് ആഗ്രഹമുള്ളവര്‍ ഓടി പോവുന്നത്

ഫോട്ടുകൊചിയിലെക്കാണ്. പിടയ്ക്കുന്ന മീന്‍ ചൂണ്ടി കാട്ടി നമ്മള്‍
ആവശ്യപെടുന്നത് പോലെ പാചകം ചെയ്തു കഴിക്കുമ്പോള്‍ സ്വന്തം വീടും പറമ്പും
ഹോട്ടലുകാരന് എഴുതികൊടുക്കാനുള്ള സന്തോഷം തോന്നും മനസ്സില്‍. അതെ സന്തോഷം
കാശ് മുടക്കാതെ തോമസ് മാഷിന്റെ നാടായ കുമ്പളങ്ങിയില്‍ കിട്ടും.

ഫോട്ടുകൊചിയില്‍ നിന്നും 10 കിലോമീട്ടരിനുള്ളിലെ ദൂരമുള്ളൂ.. "കുമ്പളങ്ങി

ടൂറിസം ഗ്രാമത്തിലേക്ക് സ്വാഗതം" എന്നാ ബോഡും കടന്നു പാലം ഇറങ്ങി ഇടതു
വശത്തേക്ക് യൂടേണ്‍ എടുത്തു താഴെക്കിറങ്ങുക. വാഹനം പാര്ക് ചെയ്തു അഞ്ചു
രൂപാ പാസ്സുമെടുത്തു പാര്കിലേക്ക് കയറിയാല്‍, പഞ്ചായത്ത് നടത്തുന്ന ഭക്ഷണ
ശാലയുണ്ട്. അഞ്ചു മണിക്ക് തുറക്കും. ചിരട്ടപുട്ടും മീനും കായലും
നോക്കിയിരുന്നു കഴിക്കാം.

**കേത്തല്‍ ചിക്കന്‍


ആസ്തിയുള്ള ഏതു മദ്യപാനികളെയും പല പെഗ്ഗ് കൂടുതല്‍ അടിപ്പിക്കാന്‍

"കേത്തല്‍" ചിക്കന് കഴിയും. മസാലയും ഉണക്കമുളകും ഇട്ടു എരിവു കൂട്ടി
എടുക്കുന്ന കേത്തല്‍ ചിക്കന്റെ കൂട്ട് അതീവ രഹസ്യമാണെന്ന്
അവകാശപ്പെടുന്നു. കലൂരിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു എതിര്‍വശം
റഹ്മാനിയ റെസ്റ്റൊരന്ട്ടില്‍ കേത്തല്‍ ചിക്കന്‍ ലഭിക്കും. ഓഡര്‍ ചെയ്ത
ശേഷം നോര്‍ത്ത് പാലത്തിനു കീഴിലുള്ള ബിവരെജില്‍ നിന്നും കുപ്പി എടുത്തു
വരുമ്പോഴേക്കും കേത്തല്‍ ചൂടോടെ റെഡി ! ചപ്പാത്തിയോ അപ്പമോ കൂടെ
വാങ്ങാം..

6/11/11

ഒരു പാവം അത്മിയാചാര്യന്‍ (1100 കോടിപതി )ചുര്ധാരിനുള്ളിലിരുന്നു യാചിക്കുന്നു, "കള്ള പണം തിരിച്ചു പിടിക്കൂ "

 
     900 അധികം ഏകേര്‍ വരുന്ന സ്കോട് ലണ്ടിലെ ഒരു ചെറിയ ദ്വീപിന്റെ അധിപതി, 1100 കോടി സ്വത്തുക്കളുടെ ആസ്തി, പിന്നെയും കോടികളുടെ വാര്‍ഷിക വരുമാനം മാത്രമുള്ള ഒരു പാവം യോഗി. പണ്ട് നമ്മുടെ തിരുവനന്തപുരതു വന്നു യോഗ പഠിപിച്ചു പോയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു, അന്ന് കേരള electricity ബോര്‍ഡ്‌ ആ സംബ്രമാതിനെതിരെ ഒരു കേസും ഫയല്‍  ചെയ്തു എന്നും പറയപ്പെടുന്നു. അതൊക്കെ പഴംകഥ, ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ യോഗിയുടെ ദയാപൂര്‍വമുള്ള യാചന കണ്ടിട്ടഉ , പോലീസുകാരെ വിട്ടു ഫൈവ് സ്റ്റാര്‍ ഫസില്ലിടി നിരാഹാരം മുടക്കാനും രാജ്യത്തിന്‍റെ തലസ്ഥാനത് ഒരു ചെറിയ വര്‍ഗീയ ലഹള ഉണ്ടാക്കാനും സമ്മതിക്കാത്ത സര്‍ക്കാര്‍ എന്ത് ക്രൂരതയാണ്  ഈ സാധുവിനോടും അനുബവികളോടും ഈ രാജ്യത്തെ ജനങ്ങളോടും കാണിച്ചത്‌? മോശമായി പോയി സര്‍ക്കാരെ !!! അന്ന ഹസാരെ പട്ടിണികിടന്നു ലോക്പല്‍ സമതിയില്‍ തിരുമുരിഞ്ഞ രണ്ടു കള്ളന്മാരെ കയറ്റി വിട്ട്ടത് കണ്ടു പുളകിതനായി, ഒരു കള്ളപ്പണ-പാല്‍ ബില്‍ കൊണ്ട് വരുമ്പോള്‍ അതിന്റെ തലപ്പത്തിരുന്നു കുറെ ആശ്രിതരെയും കൂട്ടി ഇതു പോലെ കുറെ മണ്ടന്‍ ആശയങ്ങളുമായി ഒരു നിയമസംഹിതോപഞ്ഞതാവ്  ആകുവാനും, ഇപ്പോ ഉള്ള നിയമസംഹിത തന്നെ ഇന്ത്യന്‍ രാംദേവ് ഭരണഘടന എന്നകി മാറ്റനാണോ ഈ ഋഷിവര്യന്‍ പട്ടിണി കിടക്കുന്നത്? അതോ തന്റെ കോടികളുടെ അസതി ക്ക് നേരെ ഇനി ഒരന്വേഷണം വന്നാല്‍ കള്ളപനതിനെതിരെയുള്ള നിയമം ഉണ്ടാക്കുമ്പോള്‍ അതില്‍ മുന്‍കൂട്ടി രണ്ടു ഓട്ട ഇട്ടു വെക്കാം എന്ന ദര്‍ശന ബുദ്ധിയോ? പറയാന്‍ കഴിയില്ല ഇപ്പോളത്തെ ഈ ആള്‍ദൈവങ്ങള്‍ നിസരക്കരഅല്ല. ഇവര്‍ക്ക് ദിവ്യ ദര്‍ശനം വളരെ അധികമാണ്, പോരാത്തതിനു  രൂപം മാറാനും വേഷം മാറാനും [കൂട് വിട്ടു കൂട് മാറുക എന്ന് യോഗികള്‍ അതിനെ വിശേഷിപിക്കാര് ] സെക്കന്റ്‌ഉകള്‍ വേണ്ട. രാംലീല മൈതാനത് പോലീസ് ഈ പറഞ്ഞ ഋഷിവര്യനെ കണ്ടു പിടിക്കാന്‍ പെടാപാട് പെട്ടെന്ന് , അദ്ദേഹം കൂട് വിട്ടു കൂട് മാറല്‍ പ്രക്രിയ നടത്തിയിരുന്നു. സ്ത്രീകളുടെ ഒരു മനുഷ്യകവച്ചം ഉണ്ടാക്കി, അതിനുള്ളില്‍ ചുരിദാര്‍ ധരിച്ചായിരുന്നു ഈ വേദനിക്കുന്ന കോടിശ്വരന്‍ ഒളിച്ചിരുന്നത്‌ എന്നാണ് രാംലീല തിരകതയുടെ ക്ലൈമാക്സ്‌. :) ... ച്ചുരിധരോട് കൂടി പോലീസ് പോക്കിയത്തിനു പിറ്റെന് തന്നെ ചുര്ധാര്‍ കൂടുമാറ്റ വിഷയത്തില്‍ പുള്ളിക്കാരന്റെ മറുപടിയും വന്നു. സ്ത്രീ അമ്മയാണ് പ്രപഞ്ചം ആണ് , അതുകൊണ്ട് അതില്‍ ഒരു തെറ്റും കാണുന്നില്ല അതില്‍ അഭിമാനിക്കുന്നു എന്നും മറ്റും, [വീണേടം വിഷ്ണുലോകം ], ശരിയാണ് പുള്ളിക്കാരന്‍ പറഞ്ഞത് , സര്‍വ ചരാചരങ്ങളും അഭയം തേടുന്നത് പ്രപഞ്ചം ആയ അമ്മയുടെ അടുത്താണ്, ഇപ്പോളത്തെ അമ്മമാര്  [‍കൊച്ചമ്മമാര്‍] എല്ലാം ചുരിദാര്‍ ആണല്ലോ ധരിക്കുന്നത്, അതുകൊണ്ട് എല്ലാവരും അഭയം നേടുന്നത് ച്ചുരിധരിനുള്ളിലവാം എന്ന് ! മനസ്സിലായോ?
   ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഈ വക പ്രഹസനം എന്തിനു വേണ്ടി? അതിനു മാത്രം സ്വാതന്ത്ര്യ ഹനനം എവിടെ സംഭവിച്ചു? 500 ന്റെയും  1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കണം, എന്ന ഒരിക്കലും നടക്കാത്ത പ്രായോഗികമല്ലാത്ത മണ്ടത്തരങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കാനും അത് ഏറ്റു പാടന്‍ കണ്ണും കാതും കെട്ടിയ മരവിച്ച ചിന്തകളുമായി ഒരു കൂടം മനുഷ്യരും.  ലിബിയയിലും ഈജ്യ്പ്തിലും മറ്റും ഉണ്ടാകുന്ന ജനരോക്ഷം കണ്ടു അത് പോലെ എന്തെങ്ങിലുമൊക്കെ ഉണ്ടാകുന്നതിലൂടെ പ്രശതിയും പണവും പിന്നെ വേറെ ഇച്ചിരി സ്വകാര്യ ലഭാങ്ങളും ആയിരിക്കാം ഇതിന്റെ ഒക്കെ പ്രചോദനം.അവിടെ ജനങ്ങള്‍ പോരാടുന്നത്  ജനാധിപത്യത്തിനു വേണ്ടിയാണു, ഇവിടെയോ 11000 പേരുടെ സായുധ സേനയെ ഉണ്ടാക്കും എന്ന് പറയുന്നതിലൂടെ, പണത്തിന്റെയും വര്‍ഗീയ ശക്തികളുടെയും പിന്തുണയോടു കൂടെ ഇന്ത്യന്‍ ജനാധിപത്യതിനെതിരെയാണ് യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്നത്. ഒരു ജബ്ബാരോ മുഹമ്മദോ ആണ് നിരാഹാരം കിടക്കുന്നതെങ്ങില്‍ അവിടെ വര്‍ഗെയതയും തീവ്രവാദവും മുഖ്യ വിഷയമാക്കാതെ ഈ RSS ഉം BJP യും വെറുതെ ഇരിക്കുമായിരുന്നോ?


   സത്യാഗ്രഹം എന്നാല്‍ സത്യത്തിലേക്കുള്ള നിരന്തരമായ വഴി എന്നാണ് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞിട്ടുള്ളതും അതിനു വേണ്ടി മാത്രമാണ് പ്രവര്തിചിട്ടുള്ളതും. അവിടെ കാവിയുടെയോ പച്ചയുടെയോ ച്ചുകപ്പിന്റെയുമോന്നും യാതൊരു ലങ്ജനയുമുണ്ടയിരുന്നില്ല. മറിച്ചു ഇതു പോലെ ഓരോരുതരും സാമുഹ പ്രതിബദ്ധത ഇല്ലാതെ സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി  നിരാഹാരം കിടക്കുവാനും, അവര് പറയുന്ന പോലെ ഉള്ള നിയമങ്ങള്‍ പാസക്കാനും തുടങ്ങിയാല്‍ ഇവിടെ നിയമവും നിയമസംഹിതയും എല്ലാം വെറും നോക്ക് കുത്തികളും , രാജ്യത്തിന്‍റെ ഭാവി ചവിട്ടുകൊട്ടയിലുംയിരിക്കും. ഇവിടെ രാമലീല എന്നും രാവണ ലീല എന്നൊക്കെ പറഞ്ഞു നടത്തുന്ന 5 സ്റ്റാര്‍ പ്രഹസനം രാജ്യത്തിന്‍റെ അഘണ്ടതക്കും  അഭിമാനത്തിനും ക്ഷതമെല്പ്പിക്ക അല്ലാതെ ഈ കള്ളപണം പിടിച്ചെടുക്കുന്നതിനുള്ള നിയമനിവരണം കൊണ്ടുവരും എന്ന് കണ്ണുമടച്ചു വിശ്വസിക്കാന്‍ അത്ര കണ്ടു മണ്ടന്മാര്‍ അല്ല ബഹുജനം എന്ന് ഞാന്‍ കരുതുന്നു.

5/23/11

മനസാക്ഷിയും ഇപ്പോള്‍ ഇന്‍സ്റ്റന്റ്


'കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ട്ടിച്ചു' എന്നൊക്കെ പറഞ്ഞും റെയില്‍വേ സ്റ്റേനുകള്‍ പോലും തല്ലി തകര്‍ത്തും മറ്റും ഉനെര്നു എണീറ്റ കേരള ജനതയുടെ മനസാക്ഷി ഇപ്പോള്‍ ഒന്നും മിണ്ടാതെ ആഘാത മൌവ്നത്തിലാണ് . ഇന്‍സ്റ്റന്റ് മനസാക്ഷിയുടെ വീര്യം കഴിഞ്ഞു. തമിഴ് നാട്ടില്‍ നല്ല രീതിയില്‍ കൊള്ളയും കൊലയും നടത്തി പോന്നിരുന്ന ഗോവിന്ദ ചാമിക്ക്‌ മുംബൈ അധോ ലോകവുമായി ബന്ധമുണ്ടെന്നും മറ്റും  ഉള്ള വാര്‍ത്തകള്‍ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങള്‍ക്ക്‌ ശേഷം മാധ്യമങ്ങള്‍ പോലും മറച്ചു വച്ചിരുന്നു എന്ന് പറയപെടുന്നു. അതിന്റെ കുടിപകയുടെ തെളിവായി, ഒറ്റകൈ. ഇപ്പോള്‍ ഈ കേസിന്റെ വാദം ഹൈ കോടതിയില്‍ തുടങ്ങനിരിക്കയാണ്. ഇപ്പോള്‍ കേള്‍ക്കുന്നു ഗോവിന്ദ ചാമിയുടെ നിരപര്ധിതം തെളിയിക്കാന്‍ അഞ്ചു പ്രമുഖ അഭിഭാഷകര്‍  ആണ്  അണിനിരക്കാന്‍ പോകുന്നത്  എന്ന്. 
ഒട്ടകൈയനും വെറും ഒരു പിടിച്ചു പരിക്കാരനും ഞെരമ്പ്  രോഗിയുമായ  ഗോവിന്ധച്ചമിയെ രേക്ഷിചെടുക്കാന്‍ അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നത്‌ ആരാണ്? ഇത്ര സ്വാധീനവും പണവും കൊണ്ട്  വളരെ അധികം പ്രഗല്‍ബരായ അഭിഭാഷകര്‍, ഒന്നും രണ്ടുമല്ല സിറ്റിങ്ങിനു ചതുരക്കല്ലുകള്‍ കൊണ്ട് വിലയിടുന്ന അഞ്ചു അഭിഭാഷകര്‍ ! വെറുമൊരു പിടിച്ചു പരിക്കാരനും ഗുണ്ടയുമായ ഗോവിന്ദ ചാമിക്ക്‌  ഇതെങ്ങനെ കഴിഞ്ഞു? ഒരികളും കഴിയില്ല! ഇത്രയും ക്രൂരമായ കുലപതകിയെ (കോടതി ശിക്ഷിക്കും വരെ കുലപതകി അല്ലെങ്കിലും  ഇവനെ ഒക്കെ ഇതിലും മാന്യമായി എന്ത് വിളിക്കും ....) അതും ഇത്രത്തോളം കേരളക്കരയാകെ ചര്‍ച്ച ചെയ്യപെട്ട , അമ്മ പെങ്ങമാരുള്ള ഓരോ മലയാളിയുടെയും മനസാക്ഷിയെ ഞെട്ടിച്ച ഈ നിഷ്ടൂര ജീവിയെ രേക്ഷിചെടുക്കാനും നിരപരാധിയെന്ന് മുദ്ര കുത്തുവനും അരക്കാന് ഇത്ര പരവേശം? ഒരു നിരലംഭയായ പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി കുലപെടുത്തിയ സംഭവങ്ങള്‍ വളരെ വിരളമായിരിക്കും. ഇതിനെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല? മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇതൊരു നാലു വരിയില്‍ കൂടുതല്‍ വാര്‍ത്തയായി പോലും കാണാനില്ല.
 
അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ.  
മുകളില്‍ പറഞ്ഞ അഭിഭാഷകര്‍ കൂടാതെ ഇനിയും ഒരു മലയാളി അഭിഭാഷകന്‍ കൂടിയുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇനി ഒരു നായകന്റെ പരിവേഷത്തില്‍ ഗോവിന്ദ ചാമിയെ അക്കിയെടുക്കുമോ, ഈ കറുത്ത കുപ്പായമിട്ട നിയമത്തിന്റെ വാവലുകള്‍? ആതമഹത്യ ചെയ്യാന്‍ തുനിഞ്ഞ സൗമ്യയെ രേക്ഷിക്കാന്‍ ശ്രെമിക്കുകയയിരുന്നോ മറ്റോ ആക്കി തീര്‍ത്താല്‍, അതും നമ്മള്‍ പത്ര താളുകളില്‍ നിന്നും വായിച്ചു നിര്‍വൃതി അടയെണ്ടി വരും!  പ്രതികരണ ശേഷി കുറഞ്ഞ നമ്മുടെ സാധാരണ സഹോദരിമാരെയും പ്രിയപ്പെട്ടവരെയും  ഇനിയും ക്രൂരമായി പീഡിപ്പിച്ചും തലക്കടിച്ചു കൊല്ലുവാനും ഒരുത്തനും ഭയം വേണ്ട എന്നാ രീതിയിലാണോ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്?
 തൃശ്ശൂരില്‍ അതിവേഗ കോടതിയില്‍ കുറ്റപത്രം വായിച്ചതു പാടെ ഗോവിന്ധചാമി നിരസിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാ ഗണത്തില്‍ പെടുത്തി വധ ശിക്ഷക്ക്  വിധിക്കാന്‍ സാധ്യത വളരെ കുറവ്. ഇവിടെ കൈ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാന്യന്മാര്‍ രേക്ഷപെട്ട ചരിത്രം ഉണ്ട് . ഇനി കോടതി അവനെ ശിക്ഷിച്ചാല്‍ അങ്ങേയറ്റം ജീവ പര്യന്തം ! അത് പരോളും പിന്നെ ദയ ദക്ഷയ്നങ്ങളും ഒക്കെ കിട്ടി, പിന്നെ ഈ പറയുന്ന അണിയറ പ്രവര്‍ത്തകരും, കാക്കിയിട്ട ഒട്ടിക്കൊടുപ്പുകരും ഒക്കെ സഹായിച്ചാല്‍ അഞ്ചു ആറൊ വര്ഷം, അതിനുള്ളില്‍ ചാമി കൂളായി പുറത്തിറങ്ങും. നമ്മുടെ നിയമങ്ങള്‍ വളരെ ദുര്‍ബലമാണ് എന്ന്  ഒരിക്കല്‍ കൂടെ തെളിയിക്കും. ഇതു പോലെ പല കേസുകളുടെയും അന്ത്യം ഇങ്ങനെ ഒക്കെ ആയിരുന്നു. ഈ ഒരു കേസ് അതു പോലെ അകത്തിരികട്ടെ.
ആരു പകരം നല്‍കും?

 ഇനി കോടതി മുറികളില്‍ പലവട്ടം സൌമ്യ യെ  കൊല്ലാതെ കൊല്ലും . നീതി പാവപെട്ടവര്‍ക്കും  പ്രതികരിക്കാന്‍ കഴിവില്ലതവര്കും  നിഷേധിക്കപെടുമോ? എന്നെ ചിന്തിപ്പിച്ചതും ഇതെഴുതാന്‍ പ്രേരിപ്പിച്ചതും ഈ ഒരു പോസ്റ്റ്‌ ആണ് ->
 പ്രതികരിക്കാന്‍ താമസിച്ചാല്‍ പിന്നീടു അതിനവസരം കിട്ടിയെന് വരില്ല. ഇതിലേക്ക് ശ്രെധ തിരിക്കേണ്ട സമയം അതികര്മിച്ചു കഴിഞ്ഞു. ഫേസ് ബൂകിലഒടെയും  ഇന്റെര്നെടിലൂടയും രാഷ്ട്രങ്ങളില്‍ വിപ്ലവങ്ങള്‍ നടതമെങ്ങില്‍ ഹസാരെ ക്ക്  ഇത്ര മാത്രം ജന പിന്തുണ  നേടാം എങ്കില്‍ ഇവെടയും അത് സാധിക്കും.
 പ്രതികരിക്കൂ !

5/12/11

തൃശൂര്‍ പൂരം ആശംസകള്‍ .




" പൂരങ്ങളുടെ പൂരമായ പൂരത്തിന്റെ പെരുമ , കരി വീരന്‍ ശിരസ്സില്‍ ഏറ്റി നില്‍ക്കുന്ന തിടമ്പ് പോലെ, തിരശിവപ്പെരുരിന്റെ പൊന്നോമന  പുത്രന്മാരുടെ ‍സാംസ്‌കാരിക കൂട്ടയ്മയമായ ഈ ക്ലബ്‌ ന്റെ  സാരഥ്യം ഏറ്റെടുക്കാന്‍, എന്നോടവിശ്യപ്പെട്ട, എന്റെ പ്രിയപ്പെട്ട, സുഹൃത്തുക്കളെ എന്റെ നമോവഖം. "  ഹഹ ....
"ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നു , 'മാറുവിന്‍ ചട്ടങ്ങളെ, ഇല്ലെങ്ങില്‍  മാറുമത്  നിങ്ങളെ താന്‍ ' ".
തൃശൂര്‍ പൂരം ആശംസകള്‍

5/2/11

'സ' തോറ്റു , 'ബ' ജയിച്ചു

  "എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, മഷിന്‍ ഗണ്‍ , അറ്റം ബോംബു , തേങ്ങ കുല അങ്ങനെ പവനായി ശവമായി" എന്ന് പറഞ്ഞപോലെ ആയി. ഒസാമ യെ ഒബാമ തട്ടി. എന്തായാലും പ്രാസം കൊള്ളാം, ഒസാമയും ഒബാമയും, ഏതാണ്ട് ഇരട്ട സഹോദരന്മാരുടെ പേര് പോലെ. നീണ്ട പത്തു വര്ഷം വേണ്ടി വന്നാലും അവര്  പറഞ്ഞത് പോലെ ചെയ്തു. ലാദന്‍ അവിടുണ്ട്ഇവിടുണ്ട് എന്ന് പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയിട്ടുണ്ടായിരുന്നു. പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു പുലി വന്നു എന്ന് തോന്നുന്നു അതോ ഇനി അടുത്ത ദിവസം ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞു ലാദന്‍ തന്നെ ടീവിയില്‍ പ്രത്യക്ഷപെടുമോ ആവൊ? ബിന്‍ ലാദന്റെ ഡെഡ് ബോഡി അമേരിക്കന്‍ പട്ടാളത്തിന്റെ കയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു കാലില്ല, ഒരു കണ്ണിന്റെ എന്തോ സുനപ്ളി അടിച്ചു പോയതുകൊണ്ട് ഒരനു കണ്ണിനു കാഴ്ചയില്ല , പിന്നെ കിഡ്നി പ്രവര്‍ത്തനം നിലച്ചത് കൊണ്ട്  ഇടക്കിടെ dialysis വേണം എന്നൊക്കെ ആയിരുന്നു പുള്ളിക്കാരനെ കുറിച്ച് CIA പുറത്തു വിട്ടിരുന്ന വാര്‍ത്തകല്‍. പിന്നെ ഓരോരോ  അവയവങ്ങള്‍ ഓരോരോ മിസൈല്‍ ആക്രമണങ്ങലുളും നഷ്ടപ്പെട്ട് നഷ്ടപ്പെട്ട്  ലാദന്റെ ശവ ശരീരത്തില്‍ ഇപ്പോള്‍ എന്തെങ്ങിലും ബാകിയുണ്ടോ എന്തോ? ഇനി നമ്മുടെ കിണ്ണം കട്ട കള്ളനിലെ പോലെ ഭീകരന്‍  സ്വയം സൈനൈഡ്‌ കഴിച്ചു ചത്തപ്പോള്‍ കളഞ്ഞു കിട്ടിയ ബോഡി പോലെയാണോ, അതോ അമേരിക്കന്‍ പട്ടാളം വളഞ്ഞകാരണം ഇനി ലാദന്‍ dialysis കിട്ടതെയാണോ മരിച്ചത്? അത് പോലെ ഒരു പാട് ഉത്തരങ്ങളില്ല പ്രഹേളിക ഭാക്കി വെച്ച് തീവ്രവധികളുടെ ഗുരുവും സമാധിയായി.
  എന്ത് തന്നയാലും തിരഞ്ഞെടുപ്പ് പ്രചാരണം ഒബാമ തുടങ്ങി കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും അങ്ങേരുടെ ജാതി മതം പിന്നെ ഒബാമ സീനിയര്‍ ഒരു പ്ലേ ബോയ്‌ ആയിരുന്നു എന്നൊക്കെ പറഞ്ഞു പുള്ളിയുടെ ഇമേജ് ആകെ തകര്‍ന്നടിഞ്ഞു ഇരിക്കുകയായിരുന്നു, ഈ ഒരു ഒറ്റ സംഭവം കൊണ്ട് ഒരു ഉയര്തെഴുനെല്‍പ്പാനു അങ്ങേരുടെ രാഷ്ട്രിയ ഭാവിയില്‍ ഉണ്ടായിരികുന്നത്. ഇനി ഈ ഒരു ഉയര്തെഴുനെല്പ്പിനു വേണ്ടി അമേരികന്‍ ജനതെയെയും ലോക ജനതയെയും ഒരു കല്ല്‌ വെച്ച നുണ പറഞ്ഞു വിശ്വസിപ്പിക്കുകയാണോ എന്തോ? കാത്തിരുന്ന് കാണാം. 
  ഇവിടെയും ചെലരുണ്ട് നമ്മുടെ ഒക്കെ ആസനത്തില്‍ വന്നു ബോംബിട്ടു, സാധാരണ ജനങ്ങളെ കൊന്നൊടുക്കി, അങ്ങ് ദുബായില്‍ പൊയ് കൂളിംഗ്‌ ഗ്ലാസ്‌ വെച്ച് കൊണ്ട് കൈ കൊട്ടി ചിരിക്കുന്നു, അത് നോക്കി ആരാധിക്കാന്‍ ഓര് ‍മടിയുമില്ലാത്ത ഒരു പറ്റം ജനതയും കുറെ നാറിയ രാഷ്തൃയക്കാരും. സിനിമകളില്‍ നായകന്മാര്‍ ഇദ്ദേഹത്തിന്റെ വലം കൈയും ഇടം കൈയും ആയി ഒക്കെ ആണ് അവതരിപ്പിക്കപെടുന്നത്. ഇപ്പോളും എപ്പോളും  രാഷ്ട്രിയത്തിലും, ഉന്നത പദവികളിലും ഉപജപകന്മാര്‍. ദി ഗ്രേറ്റ്‌ ദാവ്വൂദ് അത് പോലെ കുറെ ശികണ്ടികള്‍. നമ്മള്‍ 'പ്രതികാരം ദൈവത്തിനു' എന്ന് പറഞ്ഞു രേക്ഷപെടാം, എന്നാലും നമ്മുടെ പ്രധാന നഗരമായ ബോംബെ ഇപോഴത്തെ മുംബൈ, ഭരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് ഇവറ്റകള്‍ വഹിക്കുന്നുണ്ട് എന്ന് കൂടി കേള്‍ക്കുമ്പോള്‍ ഇച്ചിരി അധികം പുളകം കൊള്ളാതെ വയ്യ. ഇന്ത്യന്‍ ഇന്റെല്ലിജെന്‍സെനു കഴിവില്ലതെയാണോ അതോ പേടിച്ചിട്ടാണോ? എന്തായാലും ഇതു പോലെ ഓക്കേ നമ്മുടെ രാജ്യത്തിന്‌ അവകാശപ്പെടാന്‍ ഇതു വരെ കാര്യമായി ഒന്നുമില്ല. ഇനിയെങ്ങിലും ദാവൂദിനെ പോലെയുള്ള രാജ്യ ദ്രോഹികളെ വെറുതെ വിടാതെ സാധാരണ ജനങ്ങളെ ഒളിച്ചിരുന്ന് കൊന്നൊടുക്കുന്നവരെ ( ആണും പെണ്ണും കേട്ട ഈ വക ശണ്ടന്മാരെ ) വേട്ടയാടി പിടിക്കാന്‍ ഈ വാര്‍ത്തയെങ്ങിലും പ്രചോധനമാകട്ടെ എന്ന് വെറുതെ ആഗ്രഹിച്ചു കൊണ്ട് നിര്‍ത്തുന്നു. ജയ് ഹിന്ദ്‌!

4/28/11

തിരഞ്ഞെടുപ്പിന്റെ തിരശീല വിഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍

   തിരഞ്ഞെടുപ്പിന്റെ തിരശീല വിഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി, ഇതു വരെ നമ്മള്‍ കണ്ടത് ഒരു നല്ല നാടകം. അതില്‍ ഒരുപാടു സ്വാര്‍ത്ഥതയും സ്വജന പക്ഷപദവും പിന്നെ കുറെ കെട്ടിടം പൊളിക്കലും ആദിവാസി കുടിയോഴിപ്പികളും , അങ്ങനെ ഒരുപാടു ഒരുപാട് കണ്ടു, ഈ ഭരണ മാറ്റത്തിന്റെ ഇടവേളയിലും നാടകത്തിന്റെ ഒരു തണുത്ത കാടു വീശുന്നുണ്ട് . ഇപ്പോള്‍ ദേശീയ തലത്തിലേക്കും കേരള ഇടതുപക്ഷ രാഷ്ട്രീയം നീളുന്നു എന്ന് കാണുമ്പോള്‍ കോള്‍മയിര്‍ കൊല്ലുവാന് . അന്ന ഹസാരെ നിരാഹാരം കിടന്നത് കണ്ടു ശകത്തി അര്‍ജിച്ചു കേരളത്തിന്റെ മുഖ്യനും ഒന്ന് കിടന്നു, എത്ര നേരം കിടന്നു എന്ന് കേട്ട് ഞാന്‍ അന്തിച്ചു പൊയ്. അപാര കഴിവ് വേണം. സഖാക്കള്‍ പ്രസംഗിക്കാന്‍ എത്തുമ്പോള്‍ വരുന്നതിലും അധികം ജനകൂട്ടം ഈ മുഖ്യന്‍ വരുന്നിടത്ത് വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍ത്തു പോകുവാന് സ്വാമി വിവേകാന്ദന്‍ പറഞ്ഞ ഒരു വരിയാണ് 'കേരളം ഒരു ബ്രന്താലയം ആണ് 'എന്ന്, എന്ത് ഉദ്ദേശിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞു എന്നത് സാഹചര്യങ്ങളില്‍ നിന്നും മനസിലാക്കാമല്ലോ മലയാളികള്‍ക്ക്? ഐസ്ക്രീം വിവാദങ്ങളും പിന്നെ പീഡന പരമ്പരകളും മുഖ്യ വിഷയങ്ങള്‍ ആകുന്ന ഒരു പ്രസംഗം കേള്‍ക്കാന്‍ വെമ്പുന്ന ഒരു കൂട്ടം. മറ്റു ഇടതു നേതാക്കള്‍ പ്രസങ്ങിക്കുന്നിടത് എന്തെ ഈ ഇടതു അനുഭാവികള്‍ ഇങ്ങനെ തടിച്ചു കൂടാതെ ? അതാണ് വിവേകാന്ദന്‍ പറഞ്ഞതും. കഴിഞ്ഞ 5 വര്‍ഷക്കാലം ഈ പ്രധാനമദേഹം എന്ത് ചെയ്തു സാധാരണക്കാരന്‌ വേണ്ടി? ഞാന്‍ ഒരു വിഎസ അനുകോലിയോഒ പ്രതികോലിയോഒ അല്ല ! പക്ഷെ ഈ നാടകങ്ങള്‍ ഒക്കെ കാണുമ്പോള്‍ പറയാതെ വയ്യ. 
   എന്ടോസള്‍ഫാന്‍ ആണു ഇപ്പോളത്തെ പ്രധാന വില്ലന്‍.  മുഖ്യന്റെ ഇഷ്ടക്കരുണ്ടല്ലോ അങ്ങ് കേന്ദ്രത്തില്‍ കാരാട്ട്‌ കുടുംബം, അവരോടു പൊയ് ഒന്ന് പാര്‍ലിമെന്റിനു മുന്നില്‍ ഒരു സത്യാഗ്രഹ സമരം നടത്താന്‍ പറഞ്ഞു കൂടെ :) ഇവിടെ മുഖ്യന്‍ ചെയ്തത് പോലെ എങ്കിലും ഒന്ന് അവിടെ കാണിക്കാന്‍. ബ്രിന്ത കാരാട്ടും പ്രകാശ്‌ കാരാട്ടും എന്തെ അതിന്നു ഒന്നും മുതിരാതെ? ഇനി ഇതു കേരളത്തിന്റെ മാത്രം പ്രശ്നമാനെങ്ങില്‍, എന്ത് കൊണ്ട് കേരള നിയമ സഭയില്‍ ഒരു ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയെടുക്കാന്‍ ശ്രമിച്ചു കൂടെ ? ഇപ്പോഴനെങ്ങില്‍ പ്രതിപക്ഷവും ഒരേ സ്വരത്തില്‍ നിരധിക്കാന്‍ മുറവിളി കൂട്ടുന്നുമുണ്ട്. പീഡനക്കാരെ അഴിയെന്നിക്കും എന്ന് മുറവിളികൂട്ടുന്ന വിഎസ, എന്തെ നിയമപരമായി ഒരു ഹര്ജിയെങ്ങിലും എന്ടോ-സഅല്ഫനും അതിന്റെ ഉതപ്ധകര്ക്കുമെതിരെ കൊടുക്കാതെ?
   അരി മുടക്കികള്‍ എന്ന് വലതു പക്ഷ രാഷ്രിയക്കര്‍ക്കെതിരെ പ്രസംഗിച്ചു നടന്നു, അടുതതാര് വരുന്നോ അവരുടെ ചെലവില്‍ വളരെ ഭംഗിയായി 2 രൂപയ്ക്കു അരി വിതരണം നടത്താന്‍ ഇറങ്ങി തിരിച്ചു വെട്ടിലായി. Ration  കടക്കാര്‍ 8 രൂപയ്ക്കു വാങ്ങി വെച്ച അരി വെറും 2 രൂപയ്ക്കു കൊടുക്കാന്‍ ഉത്തിരവും ഇറക്കി, അതില്‍ വലിയ നഷ്ടം വരും എന്ന് പറയുന്ന വ്യപരികല്‍ക്കെതിരെ നടപടിയെടുക്കും എന്ന് ഭീഷണിയും, ഇപ്പൊ ഹര്‍ജിയുമായി ration വ്യാപാരികള്‍ ഹൈ കോടതിയില്‍. 8 രൂപയ്ക്കു വില വരുന്ന അരി 2 രൂപയ്ക്കു സര്‍ക്കാര്‍ പറയുന്നത് കേട്ടു കൊടുത്തിട്ട് മിണ്ടാതിരിക്കാന്‍, അടുത്ത മാസം പറ്റുമ്പോള്‍ ഈ നഷ്ടം നികത്തി തരാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്, ഇനി തോറ്റാല്‍, ഏതു സര്‍ക്കാര്‍ എപ്പോ പറഞ്ഞു എന്ന് വരുന്ന സര്‍ക്കാര്‍ ചോദിക്കില്ല എന്ന് എന്താനുരപ്പു? 
   എന്തൊക്കെ പറഞ്ഞാലും ഇപ്പോള്‍ മുഖ്യന്‍ ഉന്നത പോലീസെ അധികാരികളെ എല്ലാം വെള്ളം കുടിപ്പിക്കുകയാണ്‌, ഈ പീഡന കേസുകളില്‍ എന്തിരോ എന്തോ ഇത്ര താത്പര്യമുള്ള മുഖ്യമന്ത്രി കേരള രാഷ്ട്രിയ ചരിത്രത്തില്‍ കാണില്ല. എന്നാലും ഈ റോഡുകളും, മാലിന്യ നിര്‍മാര്‍ജനവും, പവപെട്ടവന്റെ ജീവിത നിലവാരവും, കുടിവെള്ള പ്രശ്നവും, ഒന്നും മുഖ്യന് ഇത്ര കലവും കാണാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല ഇനിയും കാണില്ല എന്നാ വാശി കൂടിയാണോ എന്തോ?  ഇനി വരുന്ന സര്ക്കാര് വികസനം വികസനം എന്ന് പറഞ്ഞു കരയുന്നുണ്ട് , നടന്നാല്‍ പറയം നടന്നെന്നു. എന്നാലോ ഈ SFI പിള്ളേരെ കൊണ്ട് റോഡില്‍ ഇറക്കി എല്ലാം തള്ളി പോളിപ്പിക്കും. തിന്നുമില്ല തീറ്റിക്കുകയും ഇല്ല. പഴയ SFI മുദ്രാവാക്യം - ' തോക്കിനും ലാത്തിക്കും മുന്നില്‍ തോറ്ടിട്ടില്ല ' ,  ഭരണത്തെ വടിവളുകൊണ്ടും നടന്‍ ബോംബുകള്‍ കൊണ്ടും വിറപ്പിച്ചു നിറുത്തും.
   ഞാന്‍ ഒരു വലതു പക്ഷ ചിന്താഗതിക്കാരന്‍ ആണെന്ന് തെറ്റിധരിക്കപെടാം! അത് സത്യമല്ല, ഹഹ ഇനി വരുന്നവരുടെ ഭരണം കൂടെ കാണാം, എന്തായാലും കേന്ദ്രത്തിലെ ഭരണം ഇതു വരെ ഇന്ത്യ ഭരിച്ചവരെക്കളും ഭേതപ്പെട്ടതാണ് എന്ന് എനിക്ക് തോന്നുന്നു ഒരുപാടു അഴിമാതി കറകള്‍ ഒഴിച്ച് നിറുത്തിയാല്‍, എന്നാലും ഏറെ മുന്നേറാന്‍ ഉണ്ട്. അഴിമതി നടത്തിയവരെ പിടിച്ചു തുറന്കില്‍  അടച്ചത് കൊണ്ട് കാര്യമായില്ല, ശിക്ഷിക്കപെടനം. അഴിമതി നടക്കാതെ തടയണം അതിനു ഒരു നട്ടെല്ലുള്ള വര്‍ഗീയത ഇല്ലാത്ത  ഒരു ഭരണം കേന്ദ്രത്തില്‍ വരണം. എന്നാലും കേരളത്തിലെ പോലെ ഒരു രാഷ്ട്രിയ അരാജകത്വം കാണാന്‍ വലിയ പാടാണ്. ഇനിയും എന്തൊക്കെ കാണാന്‍ ഇരിക്കുന്നു എന്തായാലും ഒരു ബംഗാളിന്റെ പോലെ ആക്കാതെ ഇത്ര കാലം പിടിച്ചു നിര്‍ത്തിയത് തന്നെ വലിയ കാര്യം. എന്നാണാവോ ഈ ഭ്രാന്താലയം രക്ഷ പ്രാപിക്കുന്നത്?

4/11/11

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്
1. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതാര്
2. കേരളത്തിനു രണ്ടു രൂപ്യക്ക് അരിവേണോ ഒരു രൂപയ്ക്ക് അരി വേണോ
3. കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം കേസും
4.വി‌എസിന്റെ മകന്റെ ജോലി
5. പാമോയിലും ഗ്രാഫൈറ്റ് കേസും
6. ചെന്നിത്തലയുടെ ഹെലി‌കോപ്‌ടര്‍ യാത്ര.
7. ഒരുത്തിയും,പ്രശസ്തിയുടെ അന്വേഷ്ണവും
8. പി.ശശിയുടെ അസുഖം എന്തായിരുന്നു... പോലീസ് കേസെടുക്കുമോ
9.ജയരാജന്‍ ഷാജഹാനെ തല്ലിയോ അതൊ ഷാജഹാന്‍ ജയരാജനെ തല്ലിയോ
10. മന്ത്രി ദിവാകരന്‍ വോട്ടറെ തല്ലിയോ
11. രാഹുലിന്റേയും സോണിയായുടേയും സമ്മേളനങ്ങളില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍
12. ജമാ അത്തൈ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് ആര് വാങ്ങും

(തുടരുന്നു...)

കേരളത്തെ ബാധിക്കുന്നതായി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തോന്നാത്ത കാര്യങ്ങള്‍
1.കുടി വെള്ളം
2. റോഡുകള്‍
3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം
4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം
5. മാലിന്യ സംസ്ക്കരണം
6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..


ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് കേരള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്ന് പോലും പറയാതെ വോട്ടു തേടുകയാണ്. കേരളത്തിലെ ജനങ്ങളെ വിവാദങ്ങളില്‍ തളച്ചിടാന്‍ മാധ്യമങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്

ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അതൊരു ദുരന്തം ആയിരിക്കും. കാരണം ഇന്നേ ദിവസം വരെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ കേരളത്തിന്റെ വികസനത്തെക്കൂറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടില്ല. പേരിനൊരു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയെന്ന് മാത്രം. എന്നിട്ട് അതിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍ വിഷയവും അഴിമതിയും മാത്രം ചര്‍ച്ച ചെയ്ത് നിര്‍വൃതി അടയുന്നു. ആരോപണ പ്രത്യാരോപണം ഉന്നയിക്കുമ്പോള്‍ പ്രിയപ്പെട്ട നേതാക്കാന്മാരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ ഭരണമോ അതോ കേരളത്തിന്റെ പുരോഗതിയോ????

ഒരു പക്ഷേ കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണ-പ്രതിപക്ഷത്തിന്റെ വാക് പയറ്റ് കണ്ടാല്‍ തോന്നും കേരളം കുത്തഴിഞ്ഞ ലൈഗിംക തൃഷ്ണയുള്ള മനുഷ്യരുടെ നാടാണന്ന്.

ഒരു ദിവസമെങ്കിലും കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ജനങ്ങളോട് പങ്ക് വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ
courtsey:http://shibu1.blogspot.com/2011/04/blog-post.html

4/6/11

ഒരു വെറും പൗരന്‍റെ ഗതികെട്ട നിവേദനം


“കേരളത്തില്‍ പനി പടരുന്നുവെന്ന വാര്‍ത്ത മാധ്യമസൃഷ്‌ടിയാണ്.ഇല്ലാത്ത പനി ഉണ്ടാക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ ഇത് “- മന്ത്രി പി കെ ശ്രീമതി.
“കത്തോലിക്കാ ബിഷപ്പുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ നടത്തിയിട്ടുള്ള കള്ളപ്രചരണങ്ങളുടെ പേരില്‍ മാര്‍പ്പാപ്പ മാപ്പു ചോദിക്കുമെന്നാണ് കരുതുന്നത് “- മന്ത്രി എ.കെ.ബാലന്‍.
“നിങ്ങള്‍ക്കെതിരേ ചെങ്കല്‍ചൂളയില്‍ നിന്നു ഞാന്‍ ആളെ ഇറക്കും. മര്യാദകേട് കാണിച്ചാല്‍ ഞാനും മര്യാദകേടു കാണിക്കും. ഞാന്‍ സിപിഎമ്മുകാരനാണെന്നകാര്യം ഓര്‍മ്മവേണം, സിപിഎമ്മുകാരനോടു കളി വേണ്ട”- വി.ശിവന്‍കുട്ടി എംഎല്‍എ.
“റോഡരുകില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചതു പോലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാര്‍ ശുംഭന്മാരാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ അവര്‍ രാജിവച്ചൊഴിയണം”- എം.പി.ജയരാജന്‍ (സിപിഎം സംസ്ഥാന കമ്മിറ്റിയംഗം).
കഴിഞ്ഞിട്ടില്ല, ഭരണപക്ഷത്തു നിന്നും ഇനിയും പല പ്രസ്താവനകളും വരാനുണ്ട്. നമ്മള്‍ വോട്ട് അധികാരത്തിലേറ്റിയ സര്‍ക്കാര്‍ എന്ന നിലയില്‍ സമചിത്തതയോടെ ആലോചിക്കുമ്പോള്‍ എന്താണ് ഇവരുടെ പ്രശ്നം എന്ന ചോദ്യത്തിന് നമ്മള്‍ തന്നെ ഒരുത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിന്‍റെ സാമൂഹിക-സാംസ്കാരിക നിലവാരവും വിദ്യാഭ്യാസവിലവാരവും ചിന്താശേഷിയുമൊക്കെ ഇക്കാലമത്രയും നിശ്ചലമായിരുന്നു എന്നും തങ്ങള്‍ പറയുന്നത് ന്യായവാദങ്ങളാണെന്ന മട്ടില്‍ സ്വീകരിച്ച് ജനം കയ്യടിക്കുമെന്നോ ഇവര്‍ കരുതിയിരിക്കുകയാണോ ? അല്ലെങ്കില്‍ ജനങ്ങള്‍ എന്നവകാശപ്പെടുന്നവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും കണക്കിലെടുക്കേണ്ടെന്നോ അടിച്ചമര്‍ത്തണമെന്നോ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ഈ അസഹിഷ്ണുത ഇന്ത്യന്‍ ജനാധിപത്യവും കമ്യൂണിസ്റ്റ് ഭരണസംവിധാനവും തമ്മിലുള്ള പൊരുത്തക്കേടിന്‍റേതാവും എന്നും ഊഹിക്കാം. അഭിപ്രായസ്വാതന്ത്ര്യമുള്ള ഒരു സമൂഹത്തോടുള്ള അസഹിഷ്ണുത, കോടതിയോ മാധ്യമങ്ങളോ എന്തുമാകട്ടെ, സിപിഎം നിയന്ത്രണത്തിലല്ലാതുള്ളതെല്ലാം ഇല്ലാതാക്കപ്പെടേണ്ടതാണ് എന്ന തിവ്രവാദനിലപാട് ആണ് ഭരണപക്ഷത്തു നിന്ന് ഉണ്ടാകുന്നതെങ്കില്‍ അത് ജനങ്ങള്‍ക്കു നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് എന്നത് നിസംശയം പറയാം.
ഇടതോ വലതോ എന്ന വ്യത്യാസമില്ലാതെ രാഷ്ട്രീയനേതൃത്വം തങ്ങളെ രക്ഷിക്കുമെന്ന് ജനതയ്‍ക്കു വിശ്വാസമില്ലാതായിട്ടു കാലങ്ങളായി. അണികള്‍ എന്ന പേരില്‍ കൂടെക്കൊണ്ടു നടക്കുന്ന തൊഴില്‍രഹിതരായ ഒരു സമൂഹത്തെ സംസ്ഥാനത്തിന്‍റെ ജനസംഖ്യയുടെ പരിച്ഛേദമായി കരുതിയിട്ടാണോ ഇവര്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതും അപമാനകരമായ ഇത്തരം പ്രസ്താവനകള്‍ പുറത്തിറക്കുന്നതും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സിപിഎം ഭരണത്തില്‍ നിന്നിറങ്ങേണ്ട താമസമേയുള്ളൂ, യുഡിഎഫ് നേതൃത്വം വരുന്നതോടെ ഇവിടെ നല്ലകാലം വരും എന്നാരും വൃഥാ മോഹിക്കുന്നില്ല. ഭരണം കിട്ടിയേക്കുമെന്ന വിദൂരസാധ്യത മുന്നില്‍ കണ്ട് യുഡിഎഎഫ് ക്യാംപില്‍ തമ്മിലടിയും തൊഴുത്തില്‍ കുത്തും തുടങ്ങിക്കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി പോലും നിലകൊള്ളാന്‍ കഴിയാത്ത ഒരു മുന്നണി സംസ്ഥാന ഭരണം നേരെ ചൊവ്വേ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥവുമില്ല. പക്ഷെ ഒന്നുണ്ട്, എ ഗ്രൂപ്പുകാരന്‍ ഐ ഗ്രൂപ്പുകാരനെതിരെയും ഐ ഗ്രൂപ്പുകാരന്‍ നേരെ തിരിച്ചും കേരളാ കോണ്‍ഗ്രസുകാര്‍ പരസ്പരവും തെറി വിളിച്ചു കഴിഞ്ഞിട്ട് പിന്നെ സമൂഹത്തെയോ കോടതിയെയോ മാധ്യമങ്ങളെയോ വെല്ലുവിളിക്കാനുള്ള സമയം അഞ്ചു വര്‍ഷത്തിനിടയില്‍ യുഡിഎഫിനു കിട്ടിയെന്നു വരില്ല. ജനത്തെ വെറുപ്പിക്കുകയല്ലാതെ പ്രകോപിക്കുന്നതില്‍ അവര്‍ക്കു താല്‍പര്യവുമില്ല.
കംപ്യൂട്ടറിനെതിരെ സമരം ചെയ്ത ഒരു രാഷ്ട്രീയനിലപാട് ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നവനെ പിടികൂടാന്‍ ഐജിയെ അന്യരാജ്യത്തേക്കു പറഞ്ഞയക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. പക്ഷെ, ആധുനികതയ്‍ക്കു പുറം തിരിഞ്ഞു നിന്നുകൊണ്ട്, തുറന്ന നിലപാടുകള്‍ക്കും സ്വാതന്ത്ര്യത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഒരു രാഷ്ട്രീയപ്രസ്ഥാനവും ലോകത്ത് നിലനിന്നിട്ടില്ല. കാലത്തിനനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറാവാത്തതാണ് സിപിഎമ്മിന്‍റെ പ്രശ്നം എന്നു പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. കാലം എങ്ങോട്ടു പോകുന്നു എന്നറിയാവുന്ന ആരെങ്കിലും ആ മുന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം തകരാറുകള്‍ സംഭവിക്കില്ലായിരുന്നു എന്നു തോന്നുന്നു.
എബിസിഡി മുഴുവന്‍ അറിയാവുന്ന മന്ത്രിമാരോ, അടിസ്ഥാനവിദ്യാഭ്യാസമെങ്കിലും ഇല്ലാത്ത പ്രവര്‍ത്തകരോ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂഷണമല്ല എന്നിരിക്കെയാണ് ഈ നൂറ്റാണ്ടില്‍ ഇത്ര വിസ്മയകരമായ പ്രസ്താവനകള്‍ വഴി നേതാക്കള്‍ സ്വന്തം അ‍ഞ്ജതയും വിവരക്കേടും അല്‍പത്തരവും പരസ്യമായി പ്രഖ്യാപിക്കുന്നത്. എതിര്‍പ്പോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ ‘ചെങ്കല്‍ച്ചൂളയില്‍ നിന്നാളെയിറക്കാം’ എന്ന വിശ്വാസമാണോ പാര്‍ട്ടിയുടെ അടിത്തറ ? സമചിത്തതയോടെ ഒരു ചര്‍ച്ചയില്‍ ഭാഗഭാക്കാവാനുള്ള മാനസിക വളര്‍ച്ചപോലുമില്ലാത്ത നേതാക്കള്‍ ഉത്തരം മുട്ടുമ്പോള്‍ രാഷ്ട്രീയഭീഷണി മുഴക്കുന്നത് കേരളം പലതവണ കണ്ടു കഴിഞ്ഞതാണ്. രക്തസാക്ഷികളുടെ ഗാനം പാടി അടിസ്ഥാനവര്‍ഗത്തെ ഉപയോഗിക്കുന്ന പാര്‍ട്ടി അതിന്‍റെ ഭീകരമുഖം വെളിവാക്കുമ്പോള്‍ പ്രതികരിക്കാനാഗ്രഹിക്കുന്ന സമൂഹത്തിന് ചിലപ്പോള്‍ സ്വന്തം സ്വാതന്ത്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വരുന്നുവെന്നത് നിസ്സഹായമാണ്.
സക്കറിയയും സി.ആര്‍ നീലകണ്ഠനും ആക്രമിക്കപ്പെട്ടതുപോലെയല്ല, സ്വന്തം കിടപ്പാടത്തിനു വേണ്ടി കിനാലൂരില്‍ പ്രതികരിച്ച പാവങ്ങളെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയത്. അവര്‍ തല്ലുചോദിച്ചു വാങ്ങിയതാണെന്ന വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവിയുടെ പ്രസ്താവനയോടെ നീതിയുടെ കമ്യൂണിസ്റ്റ് ഭാഷ്യവും നമ്മള്‍ കേട്ടു. സിപിഎമ്മിനു വഴങ്ങാത്ത ഹൈക്കോടതിയോടാണ് ഇപ്പോള്‍ വെല്ലുവിളി. അമേരിക്കക്ക് അനൂകൂലമല്ലാത്തവരെല്ലാം അമേരിക്കയുടെ ശത്രുക്കളാണ് എന്നു പറഞ്ഞതുപോലെ സിപിഎമ്മിനു ഏറാന്‍ മൂളാത്തവരൊക്കെയും സിപിഎമ്മിന്‍റെ ശത്രുക്കളാണ് എന്ന അന്ധവിശ്വാസം സാധാരണജനങ്ങള്‍ എത്ര വലിയ അപകടത്തിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത് എന്നു വ്യക്തമാക്കുന്നു. കോടതിയെയോ മാധ്യമങ്ങളെയോ ജനങ്ങളെയോ വിലമതിക്കാത്ത ഒരു ഭരണകൂടത്തിനു കീഴില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി നിശബ്ദത പാലിക്കുക എന്നതു മാത്രമാണ് സാധാരണക്കാരന് സ്വീകരിക്കാവുന്ന മാര്‍ഗം.
ഒരു ഭരണകൂടമെന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ വച്ചു കളിക്കുന്ന പാര്‍ട്ടി സംവിധാനവുമാണെന്ന വിശ്വാസം കഴിഞ്ഞ കുറെ നാളുകള്‍ കൊണ്ട് ജനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. മന്ത്രിസഭയില്‍ പാര്‍ട്ടിക്കുണ്ടാക്കാവുന്നതിനെക്കാള്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമ്പോഴേ പ്രതിപക്ഷം ഭരണത്തില്‍ ഭാഗഭാക്കാവുകയുള്ളൂ. സ്വയം ഷണ്ഡീകരിക്കപ്പെട്ട പ്രതിപക്ഷത്തിനും അതിന്‍റെ നേതാക്കന്‍മാര്‍ക്കും കേരളത്തിലെ ജനങ്ങളുടെ ദുരവസ്ഥയില്‍ തുല്യമായ പങ്കുണ്ട്. ലാഭമുള്ള ബിസിനസുകള്‍ മാത്രം ചെയ്യുന്ന പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല. നിലവാരമില്ലാത്ത, ദുര്‍ബലമായ പത്രക്കുറിപ്പുകള്‍ ഇറക്കി താന്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് കൊണ്ട് മാത്രം ഇനിയൊരു മുഖ്യമന്ത്രിയോ മന്ത്രിയോ പോലുമാകാനുള്ള യോഗ്യതയില്ലാത്തവനാണെന്നു തെളിയിച്ചു കഴിഞ്ഞു.
ശേഷം, ജനങ്ങള്‍ക്ക് മുന്നിലുള്ളത് അപകടകരമായ അരാഷ്ട്രീയവാദം മാത്രമാണ്. വര്‍ഗീയസംഘടനകളുടെയും മതമേലധ്യക്ഷന്മാരുടെയും നേരിട്ടുള്ള ഇടപെടല്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് രാഷ്ട്രീയകക്ഷികള്‍ അത്രത്തോളം അധപതിക്കുമ്പോഴാണ് എന്ന് നേതാക്കള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നയിക്കാന്‍ ആരുമില്ലാത്ത ഒരു ജനത നാശത്തിലേക്കാണ് പോകുന്നത്. രാഷ്ട്ട്രീയനേതൃത്വം അതില്‍ പരാജയപ്പെടുമ്പോള്‍, ജനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവിടെ മതനേതാക്കള്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികമാണ്. മതം പിടിമുറുക്കിയാല്‍, പിന്നൊരിക്കലും രാഷ്ട്രീയക്കാരന് സമൂഹത്തില്‍ തിരിച്ചുവരാനാവില്ല എന്നത് നേതാക്കന്‍മാര്‍ ഓര്‍ത്താല്‍ നന്ന്. സാമൂഹിക-സാംസ്കാരിക പുരോഗതിക്കു പകരം സാമുദായിക പുരോഗതിലധിഷ്ഠിതമായി മതനേതാക്കള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാര്‍ രംഗത്തുവരും. പിന്നെ എന്തുണ്ടാവുമെന്നതിനെ പറ്റി ഒരു ചര്‍ച്ചയുടെ പോലും ആവശ്യമില്ല.
ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതോ മാനേജ്മെന്‍റും മാര്‍ക്കറ്റിങും അറിയാത്തതോ അല്ല നേതാക്കന്‍മാരുടെ പ്രശ്നം. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനസേവകരായ ആളുകള്‍ ഉണ്ടാവണമെന്ന വിഡ്ഡിത്തവും ഇന്നാരും പറയില്ല. രാഷ്ട്രീയം ഒരു പ്രഫഷനും ബിസിനസ്സും ആണ്. ഗുണ്ടായിസവും പൊട്ടന്‍കളിയും മറ്റേതു വ്യവസായവും പോലെ രാഷ്ട്രീയത്തെയും തകര്‍ക്കും. ഏത് ബിസിനസ്സും പ്രഫഷനും വിജയിക്കുന്നത് അത് കാലോചിതമാകുമ്പോഴാണ്. കേരളത്തില്‍ ഭരിക്കുന്നത് ആരായാലും അവര്‍ എപ്പോഴും 30 വര്‍ഷമെങ്കിലും പിന്നിലായിരിക്കും. കുറച്ചൊക്കെ കാലോചിതമായി ഭരിച്ചത് കെ.കരുണാകരനും ഇ.കെ.നായനാരും മാത്രമാണെന്നു തോന്നുന്നു. ജനങ്ങളെ ഭരണം കൊണ്ട് ഉദ്ധരിക്കാനൊന്നും ആരും നില്‍ക്കേണ്ട, അവരെ പീഡിപ്പിക്കാതിരിക്കാന്‍, അവര്‍ക്ക് ജീവിക്കാനുള്ള അവസരം നല്‍കാന്‍ മാത്രം വളരെ കുറച്ചു കാര്യങ്ങള്‍ ചെയ്താല്‍ മതി. നികുതിപ്പണം മുഴുവന്‍ നിങ്ങള്‍ പങ്കിട്ടെടുത്തോളൂ…. പ്ലീസ് ഞങ്ങളെ ഉപദ്രവിക്കരുത് !
courtesy: http://berlytharangal.com

ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി ?


ഒരു സിനിമയും സിനിമാ അവാര്‍ഡും ഇത്രത്തോളം ചര്‍ച്ചയായതും വിവാദമായതും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ പറ്റാത്തവിധം ചര്‍ച്ചകളുടെ ദിശ മാറിയും മറിഞ്ഞുമൊക്കെ ഇരിക്കുന്നു. പത്രങ്ങള്‍ കൈവിട്ട ചര്‍ച്ച ഇപ്പോള്‍ ചാനലുകളും മാഗസിനുകളും ഏറ്റെടുത്തു നടത്തുന്നു. സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമ ചര്‍ച്ചയില്‍ നിന്നു പുറത്തുപോകാത്തതിന് ഒരേയൊരു കാരണം മാത്രം അവശേഷിക്കുന്നു. സിനിമ വെറുക്കപ്പെടുകയും സിനിമയിലൂടെ രാജ്യാന്തര അംഗീകാരം നേടിയ താരങ്ങള്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.
മദാല്‍സയായ സിനിമാനടിയോടൊപ്പം ഒരു രാത്രി പങ്കിടും വരെ അവളെ പൂജിക്കുകയും സ്വപ്നം കാണുകയും അതു കഴിഞ്ഞാല്‍ യഥാര്‍ത്ഥ സൌന്ദര്യം അവള്‍ക്കല്ല അവളുടെ വേലക്കാരിക്കാണ് എന്നു തിരിച്ചറിയുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഈ ചര്‍ച്ചകളുടടെയും ആധാരം. രണ്ടു ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടേണ്ടത് ?
? മുംബൈയിലെ ചേരികളെ ദുരുപയോഗിക്കുകയോ എസി സ്റ്റുഡിയോയില്‍ ചേരിയുടെ സെറ്റിട്ട് ചേരിയെ മോശമായി ചിത്രീകരിക്കുകയോ ചെയ്തതിനാണോ സംവിധായകന്‍ ഡാനി ബോയ്ല്‍ തെറി കേള്‍ക്കുന്നത് ?
? ഇന്ത്യയില്‍ ചേരികളുണ്ട് എന്ന് അംഗീകരിക്കാന്‍ മടിക്കുന്നവരും ആ ചേരികളെ ഭയപ്പെടുന്നവരും ആരാണ് ?
രണ്ടു ചോദ്യങ്ങളുടെയും ഉത്തരം പകല്‍വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ കൂലങ്കഷചര്‍ച്ചകള്‍ ഇരുട്ടത്ത് എന്താണു തിരയുന്നത് എന്നു മനസ്സിലാവുന്നില്ല. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ചിത്രത്തിന്റെ ചിത്രീകരണം മുതല്‍ ഓസ്കര്‍ അവാര്‍ഡ് നിശ വരെ നീളുന്ന സംഭവങ്ങളിലുണ്ട്. ഡാനി ബോയ്ല്‍ സായിപ്പാണെങ്കിലും തന്തയ്ക്കു പിറന്നവനാണ്. ആ സിനിമ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകനാണ് ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ സ്ഥലത്ത് സെറ്റിട്ടേ ചിത്രീകരിക്കൂ എന്നുറപ്പാണ്. എന്നിട്ട് അതിലഭിനയിക്കാന്‍ വരുന്ന നായിക മുതല്‍ എക്സ്ട്രാ നടി വരെ സകലതിനെയും പൂശും. നടിമാരെ പൂശാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്ന മലയാളം സ്ലംഡോഗ്സിനെ പരാമര്‍ശിക്കുന്നില്ല. സായിപ്പിനുള്ളതിനെക്കാള്‍ വിവരവും സംസ്കാരവും മൂല്യവുമൊക്കെ ഇന്ത്യക്കാര്‍ക്കുണ്ടായിരിക്കാം. എന്നു കരുതി സത്യസന്ധമായ ഒരുദ്യമത്തെ കരിവാരിതേയ്ക്കുന്നത് സംസ്കാരശൂന്യമാണ്.
ഇനിയിപ്പോള്‍ ഈ സിനിമ ഒറിജിനല്‍ ചേരിയില്‍ തന്നെ ചിത്രീകരിക്കാന്‍ ധൈര്യമുള്ള സംവിധായകരുണ്ടെന്നിരിക്കട്ടെ. അതിലഭിനയിച്ച തെരുവുകുട്ടികളെ ആരെങ്കിലും പിന്നെ ചുമന്നുകൊണ്ടു നടക്കുമോ ? നടന്നാലും പ്രോജക്ട് ചെയ്യുന്നത് അവരുടെ പട്ടിണിയും ദുരിതവും ചെറ്റക്കുടിലിലെ ജീവിതവുമാണ്. ദാ നോക്കൂ ചില സ്ലംഡോഗുകള്‍ എന്ന കണ്ണിലൂടെയല്ല, ആ സിനിമയിലെ ചില കഥാപാത്രങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന താരങ്ങള്‍ എന്ന മട്ടില്‍ തന്നെയാണ് ലോകം കുട്ടികളെ കണ്ടത്. റുബിനയ്ക്കു വേണ്ടി അമ്മമാര്‍ അടികൂടുന്നു, ഇസ്മായിലിനെ അച്ഛന്‍ തല്ലി തുടങ്ങിയ എക്സ്ക്ളൂസീവുകള്‍ പുറത്തുവിട്ടത് ഇന്ത്യന്‍ മാധ്യമങ്ങളാണ്. പയ്യന്‍ ശരിക്കും തീട്ടത്തില്‍ ചാടുന്നവനാണോ എന്നാവും ഇനിയവര്‍ക്കറിയേണ്ടത്.
ഡാനി ബോയ്ല്‍ അല്ലാതെ ഏതെങ്കിലും ഇന്ത്യന്‍ സംവിധായകന്‍ ഓസ്കര്‍ റെഡ്കാര്‍പെറ്റിലേക്ക് ആ കുട്ടികളെ കൊണ്ടുപോകുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഈ ഓസ്കര്‍ കൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത് റഹ്മാന്റെയും പൂക്കുട്ടിയുടെയും അവാര്‍ഡുകളാണെങ്കില്‍ രണ്ട് ഓസ്കറുമായി തിരികെയെത്തിയ റഹ്മാന്‍ ഏറ്റവും ഒടുവില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കൂ.-
“For me, those six kids from Slumdog Millionaire, who belong to a humble part of our own Mumbai; walking the red carpet with the highest-paid Hollywood stars at the Oscars was the highest moment. That to me was the truest display of the democratic spirit. Compared with that, my getting the Oscars is inconsequential. These kids didn’t even have a birth certificate in the first place but got their passports and visas within three days. That’s the real miracle. I would like to hand it to Danny Boyle and the producers for looking out for those kids. “
ഇതിനപ്പുറം ഒന്നുമില്ല. ഓസ്കര്‍ വാങ്ങിയ റഹ്മാനെക്കാള്‍ ഇങ്ങനെ ചിന്തിക്കാനും പറയാനും കഴിയുന്ന റഹ്മാനോടാണെനിക്ക് ബഹുമാനം. ഒരിന്ത്യക്കാരന് ചെയ്യാനാവാത്തത് സായിപ്പ് ചെയ്തു. അതുകൊണ്ട് തന്നെ നമ്മളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഓസ്കര്‍ വലിയ അവാര്‍ഡ് ആണോ അല്ലയോ എന്ന നിലയ്ക്കു വരെയായി ചര്‍ച്ചകള്‍. മികച്ച സിനിമയ്ക്കുള്ള ഓസ്കറിനെക്്കാള്‍ മൂല്യമുള്ളത് മികച്ച വിദേശഭാഷാ ചിത്രത്തിനാണ് എന്നു വാദിക്കാം. കേരള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് ആണ് അതിനെക്കാവ് മികച്ചത് എന്നും വാദിക്കാം. ഇന്ത്യന്‍ പ്രസിഡന്റാണോ അമേരിക്കന്‍ പ്രസിഡന്റാണോ വലിയവന്‍ എന്നു ചോദിക്കുന്നതുപോലെയേ ഉള്ളൂ. ഇന്ത്യയാണ് വലിയ രാജ്യം, ഇവിടടെയാണ് കൂടുതല്‍ ജനങ്ങള്‍ അതുകൊണ്ട് ഇന്ത്യന്‍ പ്രസിഡന്റാണ് അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ വലിയവന്‍ എന്നു വാദിച്ചാല്‍ അതില്‍ ഒരു തെറ്റുമില്ല. പക്ഷെ, ആര്‍ക്കാണ് കൂടുതല്‍ ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിനു കൂടി ഉത്തരം പറയാതെ പോകരുത് ആരും ?
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര് എന്ന് ഇന്ത്യയില്‍ തന്നെ ഒരു സര്‍വേ നടത്തിയാല്‍ കുറഞ്ഞത് 20 ശതമാനം പേരെങ്കിലും അറിയില്ല എന്നു പറയും. 30 ശതമാനം പേരെങ്കിലും ആദരണീയനായ അബ്ുദുല്‍കലാമിന്റെ പേര് പറയും. പ്രതിഭാ പാട്ടീല്‍ എന്നു പറയാന്‍ കഴിയുന്നവര്‍ 50 ശതമാനത്തതില്‍ താഴെയായിരിക്കും. പക്ഷെ, ഒബാമ എന്നു പറയാനാവുന്നവര്‍ അതിലേറെയായിരിക്കും. അതുപോലെ തന്നെയാണ് ഓസ്കറും. ചലച്ചിത്രലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ഓസ്കറാണ്. അതുകൊണ്ട് അത് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് അമേരിക്കയുടെയാണ് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെ എടുക്കുന്ന സിനിമകളും ആവശ്യമുള്ളവന് ലൊസാഞ്ചലസില്‍ റിലീസ് ചെയ്യാം. ജനം അംഗീകരിക്കാത്ത ഒന്നിനു വേണ്ടി വാദിച്ചു വാദിച്ചു നരകിക്കുന്നവര്‍ ക്ഷമിക്കുക.
ചേരികളെക്കുറിച്ചും പാവം കുട്ടികളെക്കുറിച്ചുമുള്ള പരിവേദനങ്ങള്‍ പറയുന്നത് ചേരിയില്‍ നിന്നുള്ള ആരുമല്ലെന്ന് ഓര്‍ക്കണം. ചേരിയില്‍ ഓസ്കര്‍ ഒരാഘോഷമായിരുന്നു. ചേരിക്കു പുറത്തുള്ളര്‍ക്കും ചേരിയ ഉദ്ധരിക്കാന്‍ നടക്കുന്നവര്‍ക്കുമാണ് അസ്വസ്ഥത. അപ്പോള്‍ എന്റെ പ്രധാന ചോദ്യത്തിന്റെ ഉത്തരം അതു തന്നെയാണ്. ഇന്ത്യയിലെ ചേരികളെ നമുക്കു തന്നെയാണ് പേടി. സമ്പന്നരുടെ പട്ടികയില്‍ ഇത്രയധികം ആളുകളുള്ള ഇന്ത്യയില്‍ ഇതുപോലെ ചേരികളുമുണ്ട് എന്ന് ലോകമറിയുന്നത് ആ സമ്പന്നതയില്‍ അഭിരമിക്കുന്നവര്‍ക്ക് വലിയ പ്രയാസമാണ്. ഈശ്വരാ ! വലിയ നാണക്കേടായല്ലോ എന്ന മട്ടാണ്. സ്യൂട്ടും കോട്ടുമിട്ട് സായിപ്പിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മാന്യന്‍മാര്‍ക്കൊക്കെ പേടിയാണ് ാനും അത്തരം ചേരിയില്‍ നിന്നു വളര്‍ന്നുവന്നവനാണോ എന്നിവര്‍ സംശയിക്കുമോ എന്ന്.
ബ്ലോഗില്‍ തന്നെ നമ്മുടെ ഒന്നിലേറെ സുഹൃത്തുക്കള്‍ ഒരേ സ്വരത്തില്‍ ഉന്നയിച്ച ഒരു കാര്യമുണ്ട്.. സ്ലംഡോഗ് മില്യനെയര്‍ കാണാന്‍ തിയറ്ററിനു മുന്നില്‍ ക്യൂവില്‍ നിന്ന സായിപ്പ് ചോദിച്ചു, ഇന്ത്യയില്‍ ഇതുപോലെ ചോരികളുണ്ടോ എന്ന്. ആ ചോദ്യം കേട്ട് തൊലിയുരിഞ്ഞ എല്ലാവരോടുമായി പറയട്ടെ, നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. തീര്‍ച്ചയായും ഉണ്ട് സായിപ്പേ, ഇന്ത്യയില്‍ നിങ്ങള്‍ വന്നു കണ്ടുപോയിട്ടുള്ള സ്ഥലങ്ങള്‍ക്കു പുറമേ തൂറന്ന കക്കൂസുകളുള്ള ചേരികളും കുട്ടികളെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന മാഫിയകളും ഉണ്ട്, ആ ചേരികളില്‍ നിങ്ങള്‍ കണ്ടത് എന്റെ സഹോദരന്‍മാരാണ് എന്നു പറയാനുള്ള ചങ്കുറപ്പില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു രാജ്യസ്നേഹിയല്ല.
ഇവിടെ ചേരികളും ദുരിതവുമില്ല ഉള്ളത് മനോഹരമായ ബീച്ചുകളും ടൂറിസം കേന്ദ്രങ്ങളുമാണെന്ന് പറയുന്ന ഇന്ത്യക്കാര്‍ തന്നെയാണ് സത്യത്തില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ കരിതേച്ചു കാണിക്കുന്നത്. ഒരിന്ത്യന്‍ പൌരന് വര്‍ണശബളമായ നമ്മുടെ കാഴ്ചകളെ മഹത്വല്‍ക്കരിക്കുകയും നമ്മുടെ ദുരിതങ്ങളെയും വേദനകളെയും തമസ്കരിക്കുകയും ചെയ്യാന്‍ ധാര്‍മികമായി അവകാശമില്ല. ചേരികളും തീട്ടത്തില്‍ ചാടുന്ന കുട്ടികളുമല്ല, ഇവരൊന്നും ഇന്ത്യയിലുള്ളവരല്ല എന്നു പറയുന്നവരാണ് ഇന്ത്യയുടെ നാണക്കേട്.
courtesy: http://berlytharangal.com