Welcome

7/23/11

കുന്നംകുളം വാര്‍ത്തകളില്‍ നിറയുന്നു

    1763 ഇല്‍ കൊച്ചി മഹാരാജാവിന്റെ ഉത്തരവ് പ്രകാരം ആണ് ഇപ്പോളത്തെ കുന്നംകുളത്തിന് കുന്നംകുളങ്ങര എന്ന പേര് ലഭിച്ചത്. കാല ക്രമേണ അത് കുന്നംകുളം എന്നായി പരിണമിച്ചു. പക്ഷെ ഇപ്പോള്‍ അതല്ല ഇവിടത്തെ പ്രശ്നം, ഈ കുന്നംകുളങ്ങര കുന്നംകുളമായത് ക്ഷമിക്കാം, പക്ഷെ സൈന്‍ ബോര്‍ഡിലും ഗവര്‍മെന്റ് രേഖകളിലും എങ്ങനെ ഇതു കുന്ദംകുളം ആയി ? അത് അത്ര നിസ്സാരമായി തള്ളിക്കളയാനുള്ള പ്രശ്നമല്ല .
    "കുന്നുകളും കുളങ്ങളും ഉള്ള കര"യയത് കൊണ്ടാണ് അന്ന് കുന്നംകുളങ്ങര എന്ന് പേര് ലഭിച്ചതും അത് വളരെ അര്‍ത്ഥവതതാക്കുന്ന ഭൂപ്രകൃതിയും ആണ് കുന്നംകുളത്തിന് ഉള്ളതും. എറണാംകുളം എന്ന പേര് വന്നത് ഏറെ നാളായി ഈറമായിരിക്കുന്ന സ്ഥലം  "ഈറ നാള്‍ കുളം" എന്നാണ് വികിപീഡിയ യില്‍ പോലും പറഞ്ഞിരിക്കുന്നത്, അതായതു ചതിപ്പ് നിലം , കൊച്ചിയുടെ പടിഞ്ഞാറെ ഭാഗത്തുള്ള സ്ഥലത്തെ ആണ് എറണാംകുളം എന്ന് പറയുന്നത് . അത് പോലെ കുന്നുകളും കുളങ്ങളും ഉള്ള കരയെ ആരാണ് കുന്ദം എന്ന പേര് ചേര്‍ത്ത് കുളമാക്കിയത് എന്ന ഒരു ഗവേഷണം നടതെണ്ടാതനു.  
    പതിനേഴാം നൂറ്റാണ്ടില്‍ പറയപ്പെടുന്ന രേകകള്‍ പ്രകാരം കുന്നംകുളം നഗരത്തില്‍ മൂന്നില്‍ രണ്ടും സുറിയാനി നസ്രാണികള്‍ ആയിരുന്നു.  ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ പരിണിത ഫലമായിട്ട്‌ ആവണം രേഖകളില്‍ എവിടെയോ കുന്നം എന്ന് നാവു വഴങ്ങാത്ത സായിപ്പു കുന്ദം ആക്കിയത്. അതേറ്റു പിടിക്കാന്‍ സന്നദ്ധരായി നഗരസഭയും പിന്നെ ഉധ്യോഗസ്ഥരും. സ്വാതന്ത്ര്യം കഴിഞ്ഞു ഇത്ര വര്‍ഷമായിട്ടും ഈ തെറ്റ് തിരുത്താന്‍ ആരും പ്രയ്ത്നിച്ചില്ല എന്ന് പറയുന്നത് കുറച്ചു കഷ്ടമാണ്. കുന്ദം നേരെ ആകേണ്ട ആവിശ്യമില്ല എന്നാലും ഈ കുന്തം നേരെ ആക്കാനുള്ള  ശ്രമത്തിലാണ് കുന്നംകുളത്തെ യുവ തലമുറ. 
     ഇപ്പോള്‍ എന്തിനും ഏതിന് സുചെര്ബുര്‍ഗിന്റെ ഫേസ് ബുക്ക് ആണല്ലോ ! അതുകൊണ്ട്, ഇതിനു ആദ്യ പടിഎന്നോണം  facebook കൂട്ടായ്മയിലൂടെ  MR. ലിജോ ചീരന്‍ എന്ന വ്യക്തി കുന്നംകുളത്തിന് ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കുകയും, കുന്നംകുളത്തെ ഒരുപാടു യുവാക്കളുടെ പിന്തുണ വളരെ കുറച്ചു സമയം കൊണ്ട് തന്നെ നേടുകയും ചെയ്തു ‌.  ലിജോ ചീരന്‍ ആണ് ഈ "കുന്ദം" നേരെ ആക്കാന്‍ ഇറങ്ങി തിരിച്ച ആദായ വ്യക്തി എന്ന നിലയില്‍  ലിജോയുടെ ഈ പ്രയതനം പ്രോത്സഹിപ്പിക്കപെടെണ്ടാതാണ്. ഇപ്പോള്‍ മലയാള മനോരമയിലും, ദീപികയിലും, ഇന്ത്യന്‍ എക്ഷ്പ്രെസ്സിലുമ് , ഡെക്കാന്‍ ക്രോനിക്കലെ ഒക്കെ ഈ വാര്‍ത്ത വന്നു കഴിഞ്ഞു.  
    എയ് കുന്നംകുളംകാരെ നിങ്ങള്‍ ഇനിയും ഒന്നും അറിഞ്ഞില്ലെ !