'കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ട്ടിച്ചു' എന്നൊക്കെ പറഞ്ഞും റെയില്‍വേ സ്റ്റേനുകള്‍ പോലും തല്ലി തകര്‍ത്തും മറ്റും ഉനെര്നു എണീറ്റ കേരള ജനതയുടെ മനസാക്ഷി ഇപ്പോള്‍ ഒന്നും മിണ്ടാതെ ആഘാത മൌവ്നത്തിലാണ് . ഇന്‍സ്റ്റന്റ് മനസാക്ഷിയുടെ വീര്യം കഴിഞ്ഞു. തമിഴ് നാട്ടില്‍ നല്ല രീതിയില്‍ കൊള്ളയും കൊലയും നടത്തി പോന്നിരുന്ന ഗോവിന്ദ ചാമിക്ക് മുംബൈ അധോ ലോകവുമായി ബന്ധമുണ്ടെന്നും മറ്റും ഉള്ള വാര്‍ത്തകള്‍ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങള്‍ക്ക് ശേഷം മാധ്യമങ്ങള്‍ പോലും മറച്ചു വച്ചിരുന്നു എന്ന് പറയപെടുന്നു. അതിന്റെ കുടിപകയുടെ തെളിവായി, ഒറ്റകൈ. ഇപ്പോള്‍ ഈ കേസിന്റെ വാദം ഹൈ കോടതിയില്‍ തുടങ്ങനിരിക്കയാണ്. ഇപ്പോള്‍ കേള്‍ക്കുന്നു ഗോവിന്ദ ചാമിയുടെ നിരപര്ധിതം തെളിയിക്കാന്‍ അഞ്ചു പ്രമുഖ അഭിഭാഷകര്‍ ആണ് അണിനിരക്കാന്‍ പോകുന്നത് എന്ന്.
ഒട്ടകൈയനും വെറും ഒരു പിടിച്ചു പരിക്കാരനും ഞെരമ്പ് രോഗിയുമായ ഗോവിന്ധച്ചമിയെ രേക്ഷിചെടുക്കാന്‍ അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നത് ആരാണ്? ഇത്ര സ്വാധീനവും പണവും കൊണ്ട് വളരെ അധികം പ്രഗല്‍ബരായ അഭിഭാഷകര്‍, ഒന്നും രണ്ടുമല്ല സിറ്റിങ്ങിനു ചതുരക്കല്ലുകള്‍ കൊണ്ട് വിലയിടുന്ന അഞ്ചു അഭിഭാഷകര്‍ ! വെറുമൊരു പിടിച്ചു പരിക്കാരനും ഗുണ്ടയുമായ ഗോവിന്ദ ചാമിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഒരികളും കഴിയില്ല! ഇത്രയും ക്രൂരമായ കുലപതകിയെ (കോടതി ശിക്ഷിക്കും വരെ കുലപതകി അല്ലെങ്കിലും ഇവനെ ഒക്കെ ഇതിലും മാന്യമായി എന്ത് വിളിക്കും ....) അതും ഇത്രത്തോളം കേരളക്കരയാകെ ചര്‍ച്ച ചെയ്യപെട്ട , അമ്മ പെങ്ങമാരുള്ള ഓരോ മലയാളിയുടെയും മനസാക്ഷിയെ ഞെട്ടിച്ച ഈ നിഷ്ടൂര ജീവിയെ രേക്ഷിചെടുക്കാനും നിരപരാധിയെന്ന് മുദ്ര കുത്തുവനും അരക്കാന് ഇത്ര പരവേശം? ഒരു നിരലംഭയായ പെണ്‍കുട്ടിയെ ഇത്ര ക്രൂരമായി കുലപെടുത്തിയ സംഭവങ്ങള്‍ വളരെ വിരളമായിരിക്കും. ഇതിനെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല? മാധ്യമങ്ങളില്‍ ഇപ്പോള്‍ ഇതൊരു നാലു വരിയില്‍ കൂടുതല്‍ വാര്‍ത്തയായി പോലും കാണാനില്ല.
അഡ്വ. ബി.എ. ആളൂര്‍, അഡ്വ. ജോര്‍ജ്കുട്ടി. അഡ്വ. പി.എ. ശിവരാജന്‍, അഡ്വ. ഇ. ഷനോജ് ചന്ദ്രന്‍, അഡ്വ. എന്‍.ജെ. നെറ്റോ.
മുകളില്‍ പറഞ്ഞ അഭിഭാഷകര്‍ കൂടാതെ ഇനിയും ഒരു മലയാളി അഭിഭാഷകന്‍ കൂടിയുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇനി ഒരു നായകന്റെ പരിവേഷത്തില്‍ ഗോവിന്ദ ചാമിയെ അക്കിയെടുക്കുമോ, ഈ കറുത്ത കുപ്പായമിട്ട നിയമത്തിന്റെ വാവലുകള്‍? ആതമഹത്യ ചെയ്യാന്‍ തുനിഞ്ഞ സൗമ്യയെ രേക്ഷിക്കാന്‍ ശ്രെമിക്കുകയയിരുന്നോ മറ്റോ ആക്കി തീര്‍ത്താല്‍, അതും നമ്മള്‍ പത്ര താളുകളില്‍ നിന്നും വായിച്ചു നിര്‍വൃതി അടയെണ്ടി വരും! പ്രതികരണ ശേഷി കുറഞ്ഞ നമ്മുടെ സാധാരണ സഹോദരിമാരെയും പ്രിയപ്പെട്ടവരെയും ഇനിയും ക്രൂരമായി പീഡിപ്പിച്ചും തലക്കടിച്ചു കൊല്ലുവാനും ഒരുത്തനും ഭയം വേണ്ട എന്നാ രീതിയിലാണോ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്?
തൃശ്ശൂരില്‍ അതിവേഗ കോടതിയില്‍ കുറ്റപത്രം വായിച്ചതു പാടെ ഗോവിന്ധചാമി നിരസിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം എന്നാ ഗണത്തില്‍ പെടുത്തി വധ ശിക്ഷക്ക് വിധിക്കാന്‍ സാധ്യത വളരെ കുറവ്. ഇവിടെ കൈ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാന്യന്മാര്‍ രേക്ഷപെട്ട ചരിത്രം ഉണ്ട് . ഇനി കോടതി അവനെ ശിക്ഷിച്ചാല്‍ അങ്ങേയറ്റം ജീവ പര്യന്തം ! അത് പരോളും പിന്നെ ദയ ദക്ഷയ്നങ്ങളും ഒക്കെ കിട്ടി, പിന്നെ ഈ പറയുന്ന അണിയറ പ്രവര്‍ത്തകരും, കാക്കിയിട്ട ഒട്ടിക്കൊടുപ്പുകരും ഒക്കെ സഹായിച്ചാല്‍ അഞ്ചു ആറൊ വര്ഷം, അതിനുള്ളില്‍ ചാമി കൂളായി പുറത്തിറങ്ങും. നമ്മുടെ നിയമങ്ങള്‍ വളരെ ദുര്‍ബലമാണ് എന്ന് ഒരിക്കല്‍ കൂടെ തെളിയിക്കും. ഇതു പോലെ പല കേസുകളുടെയും അന്ത്യം ഇങ്ങനെ ഒക്കെ ആയിരുന്നു. ഈ ഒരു കേസ് അതു പോലെ അകത്തിരികട്ടെ.
ആരു പകരം നല്‍കും?
ഇനി കോടതി മുറികളില്‍ പലവട്ടം സൌമ്യ യെ കൊല്ലാതെ കൊല്ലും . നീതി പാവപെട്ടവര്‍ക്കും പ്രതികരിക്കാന്‍ കഴിവില്ലതവര്കും നിഷേധിക്കപെടുമോ? എന്നെ ചിന്തിപ്പിച്ചതും ഇതെഴുതാന്‍ പ്രേരിപ്പിച്ചതും ഈ ഒരു പോസ്റ്റ് ആണ് ->
പ്രതികരിക്കാന്‍ താമസിച്ചാല്‍ പിന്നീടു അതിനവസരം കിട്ടിയെന് വരില്ല. ഇതിലേക്ക് ശ്രെധ തിരിക്കേണ്ട സമയം അതികര്മിച്ചു കഴിഞ്ഞു. ഫേസ് ബൂകിലഒടെയും ഇന്റെര്നെടിലൂടയും രാഷ്ട്രങ്ങളില്‍ വിപ്ലവങ്ങള്‍ നടതമെങ്ങില്‍ ഹസാരെ ക്ക് ഇത്ര മാത്രം ജന പിന്തുണ നേടാം എങ്കില്‍ ഇവെടയും അത് സാധിക്കും.




